‘സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഭാര്യയുമൊത്തുള്ള ചില സെൽഫീസ് ഉത്തമമാണ്…’ – ചിരിപടർത്തി ഉണ്ണി മുകുന്ദൻ

പൃഥ്വിരാജ് സുകുമാരന്‍ പ്രധാന കഥാപാത്രമായെത്തിയ പുതിയ ചിത്രം ആണ് ഭ്രമം. ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തി. മറ്റു രാജ്യങ്ങളില്‍ തിയേറ്റര്‍ റിലീസായാണ് ഭ്രമം എത്തിയത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് നടൻ ഉണ്ണി മുകുന്ദനും എത്തിയത്. ചിത്രത്തിൽ ഏറ്റവും മികച്ച അഭിപ്രായം ലഭിച്ചതും ദിനേശ് എന്ന കഥാപാത്രത്തിനാണ്. ഇപ്പോഴിതാ, ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഉണ്ണി മുകുന്ദൻ.

‘ഭ്രമത്തിലെ എന്റെ പ്രകടനത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നു. വളരെ നന്ദി. ഒരു നടനെന്ന നിലയിൽ ഒരു വിഭാഗത്തിലും ടൈപ്പ്കാസ്റ്റ് ചെയ്യാതിരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്റെ സംവിധായകൻ രവി കെ.ചന്ദ്രൻ , ബ്രോ പൃഥ്വിരാജ് സുകുമാരൻ എന്നിവരോട് ഈ വേഷം സമ്മാനിച്ചതിന് ഞാൻ നന്ദി പറയുന്നു. പൃഥ്വിരാജ് കാരണമാണ് എനിക്ക് ഈ വേഷം ലഭിച്ചത്. നന്ദി സഹോദരാ. ഏറ്റവും പ്രധാനമായി സ്ക്രിപ്റ്റ് റൈറ്റർ ശരത്ബാലൻ. നിങ്ങൾ എല്ലാവരോടും ഒപ്പം വീണ്ടും പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് ഞാൻ. എന്തായാലും, എല്ലാ സ്നേഹത്തിനും വിശ്വാസത്തിനും ഒരിക്കൽ കൂടി നന്ദി. പുതിയ കഥകളും കഴിവുകളും കൊണ്ടുവന്ന് നിങ്ങളെ എല്ലാവരെയും ഉടൻ രസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മേപ്പടിയൻ മൂവി നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ഇനിയും കാത്തിരിക്കാനാവില്ല..സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഭാര്യയുമൊത്തുള്ള ചില സെൽഫീസ് ഉത്തമമാണ്… – എന്ന് പാവം ദിനേശ്….’ – ഉണ്ണി മുകുന്ദന്റെ വാക്കുകൾ.

Read More: അമിതവണ്ണം കുറയ്ക്കാന്‍ വ്യായമത്തിനൊപ്പം ശീലമാക്കാം ഈ ഇഞ്ചിപാനിയങ്ങളും

അനന്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എ പി ഇന്റര്‍നാഷ്ണലിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മംമ്താ മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ശങ്കര്‍. ജഗദീഷ്, സുധീര്‍ കരമന, റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ഭ്രമം എന്ന ചിത്രത്തില്‍.

Story highlights- unni mukundan about bhramam movie