ഹിറ്റായി ‘തോന്നല്’ ഗാനം; സഹോദരിമാർക്കൊപ്പം ചുവടുവെച്ച് അഹാന കൃഷ്ണ- വിഡിയോ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സംവിധാന രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ.ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് വിഡിയോ തോന്നല് ഹിറ്റായി മാറിയതോടെ ഈ മനോഹര ഗാനത്തിന് ചുവടുവയ്ക്കുകയാണ് അഹാനയും സഹോദരിമാരും. അഹാനക്കൊപ്പം ദിയ, ഇഷാനി, ഹൻസിക എന്നിവരുമുണ്ട്. അഹാനയെ പോലെ സഹോദരിമാരും നൃത്തത്തിൽ മികവ് പുലർത്തുന്നവരാണ്.

തോന്നല് മ്യൂസിക് വിഡിയോക്ക്  സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.അതേസമയം, സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും മക്കളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പാട്ടും നൃത്തവും വിശേഷങ്ങളുമൊക്കെയായി എന്നുമുണ്ടാകാറുണ്ട്. അഹാനയും മൂന്നു സഹോദരിമാരും യുട്യൂബിലും സജീവമായതോടെ ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ആരാധകർ കൃഷ്ണകുമാറിന്റെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. സഹോദരിമാർക്കൊപ്പം ഒട്ടേറെ നൃത്ത വീഡിയോകൾ മുൻപും പങ്കുവയ്ക്കാറുണ്ട്.

Read More: ഡിസംബർ 17ന് ‘പുഷ്പ’ കേരളത്തിലെ തിയേറ്ററുകളിലേക്കും എത്തും- ഔദ്യോഗിക പ്രഖ്യാപനവുമായി ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്

ലോക്ക് ഡൗൺ കാലത്ത് അഹാനയും സഹോദരിമാരും നൃത്തവീഡിയോകളിലൂടെ യൂട്യൂബിൽ താരങ്ങളായിരുന്നു. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

Story highlights- ahaana and sisters thonnal dance cover