‘തിരനുരയും ചുരുൾമുടിയിൽ…’ ദിഗംബരനായി വേദിയിൽ നിറഞ്ഞാടി അക്ഷിത്; ആസ്വാദക ഹൃദയങ്ങൾ കീഴടക്കി ഒരു പെർഫോമൻസ്

അനന്തഭദ്രം എന്ന ചിത്രത്തിലെ മനോജ് കെ ജയൻ അവതരിപ്പിച്ച ദിഗംബരൻ എന്ന കഥാപാത്രത്തെ മലയാളികൾക്ക് ഏറെ സുപരിചിതമാണ്… മലയാളികളെ ഏറെ ഭീതിയിലാഴ്ത്തിയ ദിഗംബരനായി നിറഞ്ഞാടുകയാണ് പാട്ട് വേദിയിലെ കൊച്ചു ഗായകൻ അക്ഷിത്. അനന്തഭദ്രം എന്ന ചിത്രത്തിലെ തിരനുരയും ചുരുൾമുടിയിൽ എന്ന ഗാനവുമായാണ് അക്ഷിത് പാട്ട് വേദിയിൽ എത്തുന്നത്. അതിമനോഹരമായ ആലാപനത്തിനൊപ്പം തന്നെ ഏറെ ശ്രദ്ധ നേടുകയാണ് അക്ഷിതിന്റെ വേഷപ്പകർച്ചയും.

അതേസമയം കെ ജെ യേശുദാസിന്റെ ശബ്ദത്തിലൂടെ മലയാളികൾ ആസ്വദിച്ചതാണ് ഈ ഗാനം. പാട്ടിന്റെ ശോഭയോടും ചോരാതെയാണ് ഈ കൊച്ചുഗായകൻ വേദിയിൽ ഈ ഗാനവുമായി എത്തുന്നത്. ആലാപനമാധുര്യം കൊണ്ട് ഇതിനോടകം നിരവധി ആരാധകരെ സമ്പാദിച്ചതാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ കൊച്ചുമിടുക്കൻ അക്ഷിത്. ഇപ്പോഴിതാ ദിഗംബരനായി വേദിയിൽ നിറഞ്ഞാടുന്ന ഈ കൊച്ചുഗായകന് മികച്ച സ്വീകാര്യതയാണ് സംഗീതപ്രേമികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: ജയ് ഭീമിലെ സെൻഗിണി, യഥാർത്ഥ ജീവിതത്തിലെ പാർവതിയമ്മയ്ക്ക് പത്ത് ലക്ഷം രൂപയുടെ കരുതലുമായി നടൻ സൂര്യ

സ്വരമാധുര്യം കൊണ്ട് മലയാളികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഒരുപിടി കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ പാട്ടുകൾ ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനുമായി വേദിയിൽ സിനിമ ലോകത്തെ നിരവധി പ്രതിഭകളും അതിഥികളായി എത്താറുണ്ട്. സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും ടോപ് സിംഗർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു. മനോഹരമായ പാട്ട് വിശേഷങ്ങളുമായി എത്തുന്ന ടോപ് സിംഗർ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ.

Story highlights: Akshith As Digambaran Top Perfomance