കല്യാണസൗഗന്ധികം തേടിപ്പോയ ഭീമനല്ല, ഈ ഭീമൻ- ഭീമൻ്റെ വഴി ട്രെയ്‌ലർ പുറത്തിറങ്ങി

November 12, 2021

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച ഭീമൻ്റെ വഴിയുടെ ട്രെയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഷ്റഫ് ഹംസയാണ്. നിരൂപക പ്രശംസ നേടിയ തമാശ ആണ് അഷ്റഫ് ഹംസയുടെ ആദ്യചിത്രം. പ്രസക്തമായൊരു വിഷയം ചിരിയിൽ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് ചിത്രം.

ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമ്മാതാക്കളായി റിമ കല്ലിങ്കലും ആഷിഖ് അബുവുമുണ്ട്. ഡിസംബർ 3ന് ഭീമൻ്റെ വഴി പ്രദർശനത്തിന് എത്തും. കേരളത്തിൽ 130 ഓളം തിയറ്ററുകളിൽ ഭീമൻ്റെ വഴി പ്രദർശനത്തിനെത്തുമെന്നാണ് സൂചന.

ജല്ലിക്കട്ട് സിനിമയിലൂടെ ഈ വർഷം നാഷണൽ അവാർഡ് നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഭീമൻ്റെ വഴി. സുരാജ് വെഞ്ഞാറമൂടും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സും opm സിനിമാസും ചേർന്നാണ് നിർമ്മാണം. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സംവിധായകനായ മുഹ്സിൻ പരാരി ഗാനങ്ങൾ രചിച്ചിരിക്കുന്നു. അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

ജിനു ജോസഫാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനുവിനെ കൂടാതെ ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read More: പതിനഞ്ചാം വയസിൽ മാതാവിന്റെ വേഷത്തിൽ ക്യാമറയ്ക്ക് മുന്നിൽ- ജീവിതയാത്ര പങ്കുവെച്ച് മിയ

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈൻ – അരുൺ രാമ വർമ്മ, മേക്കപ്പ് – rg വയനാടൻ, കോസ്റ്റ്യൂംസ് – മസ്ഹർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – ഡെവിസൺ cj, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – അർജ്ജുൻ കല്ലിങ്കൽ, പോസ്റ്റർ ഡിസൈൻ – പോപ്കോൺ.

Story highlights- bheemante vazhi trailer