‘എന്താടാ സജി’; അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. ഇരുവരും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും നിരവധിയാണ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിച്ചെത്തിയ ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണം നേടിയിട്ടുണ്ട്. ഇപ്പോഴിതാ, അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ എത്തി. ‘എന്താടാ സജി’ എന്നാണ് ചിത്രത്തിന് പേര് നല്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും തമ്മിലുള്ള സംസാരത്തിലൂടെ ടൈറ്റില്‍ മോഷൻ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിലാണ് ടൈറ്റിൽ എത്തിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം നേരത്തെതന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവിട്ടത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘എന്താടാ സജി’. നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിർവഹിക്കുന്നു.

Read More: ‘ഓർമ്മയില്ലേ ഈ ഇടം?’; കാവൽ നവംബർ 25ന്- തിയേറ്ററുകളിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി

റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. ഗുലുമാലായിരുന്നു ഇരുവരും ഒന്നിച്ച മറ്റൊരു സിനിമ. 101 വെഡ്ഡിംഗ്, അമര്‍ അക്‍ബര്‍ അന്തോണി, സ്‍കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ സിനിമകളിലും വീണ്ടും ഇരുവരും ഒന്നിച്ചു. ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ‘എന്താടാ സജി’ എന്ന ചിത്രത്തിലൂടെ എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷ ഏറെയാണ്.

Story highlights- enthada saji title poster