‘മേജർ’ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

November 4, 2021
Major Movie

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ചിത്രമാണ് മേജർ. ശശികിരണ്‍ ടിക്ക സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. റിലീസ് നിരവധി തവണ മാറ്റിവെച്ച ചിത്രം ഫെബ്രുവരി 11 മുതലാണ് പ്രേക്ഷകരിലേക്ക് എത്തുക.

ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രം ഒരുങ്ങുന്നത്. സന്ദീപ് ഉണ്ണിക്കൃഷ്ണനെ വെള്ളിത്തിരയിൽ എത്തിക്കുന്നത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സെഷാണ്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതും അദിവി സെഷുതന്നെയാണ്. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് മേജർ നിര്‍മ്മിക്കുന്നത്.

Read also: റെയിൽവേ ട്രാക്കിൽ നിന്നും വേസ്റ്റ് ഗ്ലാസുകൾ പെറുക്കി ജീവിതം തുടങ്ങി; ഒരു കോടി വേദിയിൽ നിന്നും ലഭിച്ച തുകയുമായി ആമിനക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിയ പൊലീസുകാരൻ…

മുംബൈ താജ് മഹല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ചയാളാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. ഭീകരരില്‍ നിന്നും 14 ബന്ദികളെ രക്ഷിച്ചതിന് ശേഷമായിരുന്നു സന്ദീപ് ഉണ്ണിക്യഷ്ണന്റെ ധീരചരമം.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജനനം. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

Story highlights: Film major release date declared