റെയിൽവേ ട്രാക്കിൽ നിന്നും വേസ്റ്റ് ഗ്ലാസുകൾ പെറുക്കി ജീവിതം തുടങ്ങി; ഒരു കോടി വേദിയിൽ നിന്നും ലഭിച്ച തുകയുമായി ആമിനക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിയ പൊലീസുകാരൻ…

November 4, 2021

ജീവിക്കാൻ വേണ്ടി റെയിൽവേ ട്രാക്കിൽ നിന്നും വേസ്റ്റ് പേപ്പറുകളും ഗ്ലാസുകളുമടക്കം പെറുക്കി വിൽക്കേണ്ടി വന്നിട്ടുണ്ട് ധർമ്മരാജന്…ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളെ മനക്കരുത്തുകൊണ്ടും നിശ്ചയ ദാർഢ്യംകൊണ്ടും അതിജീവിച്ച് റെയിൽവേ പൊലീസ് കുപ്പായമണിഞ്ഞ ധർമ്മജനെ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിലൂടെ മലയാളികൾ കണ്ടതാണ്.

അറിവും മനക്കരുത്തും മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനുള്ള നല്ലൊരു മനസ് കൂടിയുണ്ട് ധർമ്മരാജന്. ഇത് ഉറപ്പുവരുത്തുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ നിന്നും തനിക്ക് ലഭിച്ച തുകയുടെ ഒരു വിഹിതം ധർമ്മരാജൻ ഉപയോഗിച്ചത് ആമിന നജീം എന്ന പെൺകുട്ടിയുടെ ആഗ്രഹം സഫലമാക്കാൻ ആണ്.

Read also: 47 വർഷമായി ഒരേ സ്ഥലത്ത് പാർക്ക് ചെയ്ത നിലയിൽ; സ്മാരകമായി മാറിയ കാറിന് പിന്നിൽ…

ജന്മനാ ഓട്ടിസം ബാധിച്ച പെൺകുട്ടിയാണ് ആമിന. പാട്ടിലും നൃത്തത്തിലുമൊക്കെ കഴിവ് തെളിയിച്ച ആമിനക്കുട്ടി കോമഡി ഉത്സവവേദിയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയതാണ്. ഏറെ പരിമിതികൾ നിറഞ്ഞ ജീവിതത്തിലൂടെ കടന്നുപോകുന്ന ആമിനക്കുട്ടിക്ക് പഠിക്കാൻ ഒരു ഫോൺ വേണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ആമിനക്കുട്ടിയുടെ ഈ ആഗ്രഹം അറിഞ്ഞതോടെ തനിക്ക് ഒരു കോടി വേദിയിൽ നിന്നും ലഭിച്ച തുകയുടെ ഒരു വിഹിതം ഉപയോഗിച്ച് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം പൂർത്തിയാക്കിയിരിക്കുകയാണ് ധർമ്മരാജൻ.

Read also; തനി തങ്കം പോലൊരു ദ്വീപ്; സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിച്ച സ്വർണദ്വീപ് കണ്ടെത്തി

കോമഡി ഉത്സവ വേദിയിലൂടെ ധർമ്മരാജൻ ആമിനക്കുട്ടിക്ക് ഫോൺ കൈമാറിയത്. ഇതോടെ നിർവധിപ്പേരാണ് ധർമ്മജന്റെ ഈ നല്ല മനസിന് അഭിനന്ദനമറിയിച്ചുകൊണ്ട് എത്തുന്നത്.

Story highlights: Heart touching video of Dharmajan Helping Amina