തലച്ചോറിന്റെ ആരോഗ്യസംരക്ഷണത്തിനും വേണം ചില കരുതൽ

ആരോഗ്യമുള്ള ശരീരമാണ് മറ്റെന്തിനെക്കാളും പ്രധാനപ്പെട്ടത്. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ടത് നാം കഴിക്കുന്ന ഭക്ഷണതന്നെയാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ അസുഖങ്ങളെയും തടഞ്ഞ് നിർത്താൻ കഴിയും. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപോലെത്തന്നെ ഒരു പക്ഷെ അതിനേക്കാൾ കൂടുതലായി തലച്ചോറിന്റ ആരോഗ്യസംരക്ഷണത്തിനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

തലച്ചോറിന്റെ ആരോഗ്യസംരക്ഷണത്തിന് നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മത്സ്യം. കടൽ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. മാത്രമല്ല, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം കഴിക്കുന്നത് പ്രായമായവരിൽ വിഷാദം, ഡിമെൻഷ്യ എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കും.

Read also: വെള്ളത്തിന് പകരം തടാകത്തിൽ നിറഞ്ഞ വൃത്താകൃതിയിലുള്ള മഞ്ഞുകട്ടകൾ; പ്രതിഭാസത്തിന് പിന്നിലെ കാരണം…

തലച്ചോറിന്റേയും ഹൃദയത്തിന്റേയും ആരോഗ്യത്തെ മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നു. സാല്‍മണ്‍ ഫിഷില്‍ ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ട്യൂണ, മത്തി പോലെയുള്ള മത്സ്യങ്ങളിലും. ഇത്തരം മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്. വാള്‍നട്ടിലും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ വാള്‍നട്‌സ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ്. എള്ളിൽ അടങ്ങിയിരിക്കുന്ന ടൈറോസിൻ എന്ന അമിനോ ആസിഡ് തലച്ചോറിലെ ഡോപാമൈനിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.

Story highlights; Food habits and brain