വെള്ളത്തിന് പകരം തടാകത്തിൽ നിറഞ്ഞ വൃത്താകൃതിയിലുള്ള മഞ്ഞുകട്ടകൾ; പ്രതിഭാസത്തിന് പിന്നിലെ കാരണം…

November 27, 2021

കൗതുകകാഴ്ചകൾ നിരവധി സമ്മാനിക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് കാനഡയിലെ മാനിറ്റോബ തടാകത്തിലെ ചില കാഴ്ചകൾ. വെള്ളത്തിന് പകരം മഞ്ഞുകട്ടകളാണ് ഈ തടാകത്തിൽ ഇപ്പോൾ നിറഞ്ഞിരിക്കുന്നത്. തടാകത്തിന്റെ തീരത്ത് മുഴുവൻ ആയിരക്കണക്കിന് മഞ്ഞുകട്ടകളാണ് രൂപം കൊണ്ടിരിക്കുകയാണ്. പീറ്റർ ഹോഫ്‌ബോവർ എന്നയാളാണ് ഐസ് ബോളുകളുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചത്. അതേസമയം ഈ അത്ഭുതപ്രതിഭാസത്തിന് കാരണം കാലാവസ്ഥയിലെ വ്യതിയാനമാണ് എന്നാണ് കരുതപ്പെടുന്നത്. 

അതിശൈത്യകാലത്ത് ഈ തടാകങ്ങളുടെ ഉപരിതലത്തിലെ വെള്ളം തണുത്തുറയുന്നു. എന്നാൽ അടിത്തട്ടിലെ ജലത്തിന്റെ ഒഴുക്കിന്റെ ഫലമായി ഇവിടെ ഐസ് ബോളുകൾ പ്രത്യക്ഷപ്പെടുന്നു. തടാകതീരത്ത് അടിയുന്ന ഇത്തരം ഐസ് ബോളുകൾ മനോഹരമായ കാഴ്ചകളാണ് ഇവിടെത്തുന്നവർക്ക് സമ്മാനിക്കുന്നത്. താപനില കുറവായതിനാൽ കൂടുതൽ സമയം ഇവ ഉരുകാതെ ബോളുകളുടെ രൂപത്തിൽ നിലനിൽക്കും. എന്നാൽ ഇവയിലേക്ക് സൂര്യപ്രകാശം തട്ടുമ്പോൾ വളരെ മനോഹരമായ കാഴ്ചകളാണ് പ്രകൃതി സമ്മാനിക്കുന്നത്. അതേസമയം സാധാരണ കാണുന്നതിനേക്കാൾ വലുപ്പത്തിലുള്ള ഐസ് ബോളുകളാണ് ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഖരരൂപത്തിലുള്ളതും ആറിഞ്ചോളം കട്ടിയുള്ളതുമായ ഐസാണ് ഇവിടെ കണ്ടതെന്നാണ് പീറ്റർ ഹോഫ്‌ബോവർ അഭിപ്രായപ്പെട്ടത്.

Read also: അന്ന് 2,245 രൂപ മുടക്കി വാങ്ങിച്ചു, കൈയിലുള്ളത് കോടികൾ വിലമതിക്കുന്ന ചിത്രമെന്ന് തിരിച്ചറിഞ്ഞത് വർഷങ്ങൾക്ക് ശേഷം

കാനഡയ്ക്ക് പുറമെ അമേരിക്കയിലും വടക്കൻ റഷ്യയുടെ ചില ഭാഗങ്ങളിലും ഈ പ്രതിഭാസം കണ്ടുവരാറുണ്ട്.

Story highlights: Numerous rare ice formations in Canada’s Lake