‘അതേ, ഞാൻ ഓവർ ആക്ടിംഗാ..’- ശ്രദ്ധനേടി ‘കനകം കാമിനി കലഹം’ വിഡിയോ

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രം നവംബർ 12ന് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി ഒട്ടേറെ സിനിമ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് അണിയറ പ്രവർത്തകർ വിഡിയോയിലൂടെ പുറത്തുവിടുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വിഡിയോ ശ്രദ്ധനേടുകയാണ്.

പവിത്രൻ കെ വി എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. ഹരിപ്രിയയായി ഗ്രേസ് വേഷമിടുന്നു. സുരേന്ദ്രനായി ജാഫർ ഇടുക്കിയും ജോബിയായി വിനയ് ഫോർട്ടും വേഷമിടുന്നു. ഓരോ കഥാപാത്രങ്ങളും സ്വയം പരിചയപ്പെടുത്തുന്ന വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രത്തിൻറെ റിലീസ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രിമിയറായെത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിനുണ്ട്.

Read More: പൊട്ടിച്ചിരിപ്പിക്കാൻ ബേസിൽ ജോസഫും കൂട്ടരും; ശ്രദ്ധനേടി ജാന്‍-എ-മന്‍ മേക്കിംഗ് വിഡിയോ

വിചിത്രമായ കഥാപാത്രങ്ങളും രംഗങ്ങളുമുൾപ്പെടുത്തിയ ചിത്രത്തിൽ നർമത്തിനും പ്രാധാന്യം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഫാമിലി എൻറർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Story highlights-  Kanakam Kaamini Kalaham characters