ആർത്തുചിരിക്കാനും ആഘോഷിക്കാനും ‘കനകം കാമിനി കലഹം’ ഇന്ന് അർദ്ധരാത്രി മുതൽ പ്രേക്ഷകരിലേക്ക്

കാത്തിരിപ്പിനൊടുവിൽ നിവിൻ പോളിയും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കനകം കാമിനി കലഹം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇന്ന് അർദ്ധരാത്രി മുതൽ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രിമിയറായെത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിനുണ്ട്.

ചിത്രത്തിൽ പവിത്രൻ കെ വി എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. ഹരിപ്രിയയായി ഗ്രേസ് വേഷമിടുന്നു. സുരേന്ദ്രനായി ജാഫർ ഇടുക്കിയും ജോബിയായി വിനയ് ഫോർട്ടും വേഷമിടുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. 

Read More: മക്കൾക്കൊപ്പമുള്ള സുന്ദരനിമിഷങ്ങൾ- വിഡിയോ പങ്കുവെച്ച് സംവൃത സുനിൽ

വിചിത്രമായ കഥാപാത്രങ്ങളും രംഗങ്ങളുമുൾപ്പെടുത്തിയ ചിത്രത്തിൽ നർമത്തിനും പ്രാധാന്യം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഫാമിലി എൻറർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Story highlights- Kanakam kamini kalaham releasing today