‘2010-ലാണ് ഈ ഇതിഹാസവുമായി ഞാൻ ആദ്യമായി സ്‌ക്രീൻ പങ്കിട്ടത്’- ചിത്രം പങ്കുവെച്ച് കനിഹ

മലയാളികളുടെ ഇഷ്ടം കവർന്ന തെന്നിന്ത്യൻ നായികയാണ് കനിഹ. മലയാളിയല്ലെങ്കിലും കനിഹ ഏറെയും വേഷമിട്ടത് മലയാള ചിത്രങ്ങളിലാണ്. ഒട്ടേറെ മലയാള ചിത്രങ്ങളിലാണ് കനിഹ ഇപ്പോൾ വേഷമിടുന്നത്. സുരേഷ് ഗോപിക്കൊപ്പം പാപ്പൻ, മോഹൻലാലിനൊപ്പം ബ്രോ ഡാഡി തുടങ്ങി നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം, മോഹൻലാലിനൊപ്പം ഒട്ടേറെ തവണ അഭിനയിക്കാൻ അവസരം കിട്ടിയ നായികമാരിൽ ഒരാളാണ് കനിഹ.

ഇപ്പോൾ ‘ബ്രോ ഡാഡി’ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിനൊപ്പം ഒരു മനോഹരമായ ചിത്രം പങ്കിട്ടിരിക്കുകയാണ് നടി. മോഹൻലാലിനൊപ്പം ഒരുമിച്ച് പ്രവർത്തിക്കുമ്പോഴെല്ലാം താൻ ഫോട്ടോ എടുക്കാറുണ്ടെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് കനിഹ പറയുന്നു.

‘2010-ൽ ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന സിനിമയിലാണ് ഈ ഇതിഹാസവുമായി ഞാൻ ആദ്യമായി സ്‌ക്രീൻ പങ്കിട്ടത്. മറ്റ് നിരവധി സിനിമകളിൽ കംപ്ലീറ്റ് ആക്ടറോടൊപ്പം സ്‌ക്രീൻ പങ്കിടുന്നത് തുടരാൻ എനിക്ക് ഭാഗ്യമുണ്ടായി.. ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എല്ലാ സിനിമകളിലും എപ്പോഴും ഒരു ഫോട്ടോയും എടുക്കാറുണ്ട്. ഈ ക്ലിക്ക് എന്റെ ഷൂട്ടിന്റെ അവസാന ദിവസം എടുത്ത സ്പെഷ്യൽ ക്ലിക്ക് ആണ്’- കനിഹ കുറിക്കുന്നു.

Read More: മഞ്ഞപരവതാനിയിൽ ഓളം സൃഷ്ഠിച്ചുകൊണ്ട് ശാരദ നടന്നു; ചിരിനിറച്ച് ‘കനകം കാമിനി കലഹം’ ടീസർ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി. മോഹൻലാൽ, പൃഥ്വിരാജ്, മീന സാഗർ, കനിഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അതേസമയം, കനിഹ നേരത്തെ ‘സ്പിരിറ്റ്’, ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്’, ‘ഡ്രാമ’ തുടങ്ങിയ സിനിമകളിൽ മോഹൻലാലിനൊപ്പം വേഷമിട്ടിട്ടുണ്ട്. ‘ബ്രോ ഡാഡി’ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും ഇത്.

Story highlights- kaniha about mohanlal