‘ദിലീപേട്ടനെ ഞാൻ തിരിച്ചറിഞ്ഞതേയില്ല..’- നടന്റെ മേക്കോവർ അനുഭവം പങ്കുവെച്ച് മന്യ

ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടി മന്യ ഇപ്പോൾ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ്. വെള്ളിത്തിരയിൽ നിന്നും അകന്നു നിൽക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് വിശേഷം പങ്കുവയ്ക്കുന്നുണ്ട് മന്യ. ഇപ്പോഴിതാ, കരിയറിലെ ശ്രദ്ധേയ വേഷങ്ങളിൽ ഒന്നായ കുഞ്ഞിക്കൂനൻ സിനിമയിലെ ലക്ഷ്മിയെ കുറിച്ചും സെറ്റിലെ അനുഭവങ്ങളെക്കുറിച്ചും പങ്കുവയ്ക്കുകയാണ് നടി.

‘ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം..കുഞ്ഞിക്കൂനനിലെ ലക്ഷ്മി. കുഞ്ഞനെ ആദ്യമായി കണ്ടപ്പോൾ എടുത്തതാണ് ഈ ഫോട്ടോ! ദിലീപേട്ടനെ ഞാൻ തിരിച്ചറിഞ്ഞതേയില്ല.. എന്റെ ഷോട്ട് തയ്യാറായി, ഞാൻ അദ്ദേഹത്തെ മറികടന്ന് നടന്നു. ദിലീപേട്ടൻ എന്റെ പേര് വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി – കുഞ്ഞനെ കണ്ട് ഞാൻ ഞെട്ടി..അപ്പോഴാണ് ഞങ്ങൾ ഈ ഫോട്ടോ എടുത്തത് – ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോൾ..ഓർമ്മകൾ… വിലയേറിയ ഓർമ്മകൾ..ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹീതമാണ്’- മന്യ കുറിക്കുന്നു.

Read More: ഇത് രാംബാബുവും കുടുംബവും; ദൃശ്യം 2 തെലുങ്ക് ടീസർ

മുൻപ്, കുഞ്ഞിക്കൂനനിലെ വാസു അണ്ണനെക്കുറിച്ചുള്ള ട്രോളുകൾ സജീവമായപ്പോൾ മാന്യ രസകരമായ കുറിപ്പുമായി രംഗത്ത് എത്തിയിരുന്നു. ട്രോളുകളിൽ നിറയുന്നത് വാസു അണ്ണനും പ്രിയ ലക്ഷ്മിയും തമ്മിലുള്ള വിവാഹവും അവരുടെ ജീവിതവുമൊക്കെയാണ്. ഭർത്താവ് വികാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്യ രസകരമായി ട്രോളുകളോട് പ്രതികരിച്ചത്. ‘ഇതാണ് എന്റെ ഭർത്താവ് വികാസ്. വാസു അണ്ണനെ സൂക്ഷിക്കുക, ആ ജോഡി ഇപ്പോൾ ട്രെൻഡിങ്ങാണ്’ എന്നാണ് മന്യ കുറിക്കുന്നത്. ചിത്രത്തിൽ വാസു എന്ന കഥാപാത്രം മന്യയുടെ കഥാപാത്രത്തെ കൊലപ്പെടുത്തുകയാണ്. വളരെ ട്രാജഡിയായ ഒരു കഥാഗതിയെ കോമഡിയിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു ട്രോളന്മാർ.

Story highlights- manya about dileep