യുദ്ധകാഹളവുമായി കുഞ്ഞാലി മരക്കാർ നാലാമൻ- ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ രണ്ടാമത്തെ ടീസർ എത്തി

ഡിസംബർ 2ന് തിയേറ്ററുകളിൽ റിലീസ് ചെയ്യൻ ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണെന്നാണ് സംവിധായകൻ പ്രിയദർശൻ ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ എത്തി.

2017-ൽ ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഈ ഇതിഹാസ കഥ ആവേശത്തിന്റെ അലകൾ ഉണർത്തിയിരുന്നു. നാവിക യോദ്ധാവും സാഹസികനുമായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് പങ്കുവയ്ക്കുന്നത്.മലയാള സിനിമയിലെ മികച്ച മുഖ്യധാരാ സംവിധായകനായ പ്രിയദർശൻ നിരവധി ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ മൂന്നു ദേശീയ പുരസ്കാരങ്ങളുമായി പ്രദർശനത്തിന് ഏതുനാണ് ചിത്രവും വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.

മരക്കാർ, അറബിക്കടലിന്റെ സിംഹം മലയാളത്തിൽ ഇതുവരെ നിർമ്മിച്ചതിൽവെച്ച് ഏറ്റവും ചെലവേറിയ സിനിമയാണ്. സിനിമയുടെ ബജറ്റ് 100 കോടിയിലധികം വരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നാവിക സേനയുടെ മഹത്വത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ് ചിത്രം.

പ്രിയദർശനും അനി ശശിയും ചേർന്ന് സംഭാഷണമെഴുതിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേത് തന്നെയാണ്. ഈ ചിത്രം 1498-ൽ കേരളത്തിലെത്തിയ പോർച്ചുഗീസ് കപ്പലുകൾ പരമ്പരാഗത അറബ് വ്യാപാരികളുടെ കുത്തകയെ വെല്ലുവിളിച്ച പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Read More: പത്തുമണിക്കൂറെടുത്ത് മോഹൻലാൽ ആരാധകന്റെ കൈയിൽ കുൽദീപ് ഒരുക്കിയ മരക്കാർ ടാറ്റൂ- മികവിന് കൈയടി

ആശീർവാദ് സിനിമാസിന്റെ ബാനറിൽ മൂൺഷോട്ട് എന്റർടൈൻമെന്റും കോൺഫിഡന്റ് ഗ്രൂപ്പും ഒരുക്കുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാർ നാലാമൻ എന്ന ടൈറ്റിൽ റോളിൽ മോഹൻലാലെത്തുന്നു. നെടുമുടി വേണു, പ്രഭു, സുരേഷ് കുമാർ, അർജുൻ സർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സിദ്ദിഖ്, മുകേഷ്, പ്രണവ് മോഹൻലാൽ എന്നിവരടങ്ങുന്ന മികച്ച താരനിരയുണ്ട് ചിത്രത്തിൽ.

Story highlights- marakkar arabikkadalinte simham second teaser