2035 റൂബിക്സ് ക്യൂബുകൾ കൊണ്ട് ഒരുക്കിയ മരക്കാർ പോസ്റ്റർ- അമ്പരപ്പിക്കുന്ന കാഴ്ച

റിലീസിനായി രണ്ടാഴ്ചകൂടി ബാക്കിനിൽക്കവേ വാർത്തകളിലും വിശേഷങ്ങളിലും നിറയുന്നത് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ആണ്. ഷൂട്ടിംഗ് വിശേഷങ്ങളും റിലീസ് പ്രതീക്ഷകളും പങ്കുവെച്ച് അഭിനേതാക്കളും അണിയറപ്രവർത്തകരും സജീവമാകുമ്പോൾ ഒരു ആരാധകൻ ഒരുക്കിയ മരക്കാർ പോസ്റ്റർ ആണ് ശ്രദ്ധനേടുന്നത്. 2035 റൂബിക്സ് ക്യൂബുകൾ കൊണ്ട് കടൽത്തീരത്ത് ഹരിപ്രസാദ് സി എം ആണ് മനോഹരമായ ഈ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെയാണ് റൂബിക്സ് ക്യൂബിനാൽ പോസ്റ്റർ ഒരുക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ മരക്കാർ ലുക്ക് ടാറ്റൂ ചെയ്തു നൽകിയ ആരാധകന്റെ വിശേഷവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

വലിയ തയ്യാറെടുപ്പുകളോടെയാണ് നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം വിവിധ ഭാഷകളിൽ നിന്നുള്ള ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നതിനാൽ സിനിമയ്ക്ക് ഒട്ടേറെ വിശേഷങ്ങൾ പങ്കുവയ്ക്കാനുമുണ്ട്. 

Read More: വാത്തി കമിംഗ് ഗാനത്തിന് ചുവടുവെച്ച് വിജയ് സേതുപതി

മനോഹരമായ വിഎഫ്എക്‌സ് മികവും അഭിനയപ്രതിഭകളുടെ അസാമാന്യ പ്രകടനവും കാലാനുസൃതമായ വസ്ത്രാലങ്കാരവുംകൊണ്ട് ദേശീയ പുരസ്‌കാര വേദിയിൽ പോലും തിളങ്ങിയ മരക്കാർ അതിനാൽ തന്നെ എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ്. രണ്ടുവര്ഷത്തിലധികമായി നീളുന്ന കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുകയാണ്. ഡിസംബർ രണ്ടിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

Story highlights- Marakkar Poster Made With 2035 Rubik’s Cubes