കൺമണിയുടെ ആദ്യ കവർ സോംഗ്- വിഡിയോ പങ്കുവെച്ച് മുക്ത

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്‌ക്രീനിൽ നിറസാന്നിധ്യമാണ് മുക്ത. സമൂഹമാധ്യമങ്ങളിൽ സജീവമായ മുക്തയുടെ മകൾ കിയാരയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

പാട്ടും നൃത്തവുമൊക്കെയായാണ് കൺമണി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ഇപ്പോഴിതാ, കേരള പിറവി ദിനത്തിൽ കൺമണി ചൊല്ലിയ കവിത ശ്രദ്ധനേടുകയാണ്. സുഗതകുമാരി ടീച്ചറുടെ ഒരു തൈ നടാം എന്ന കവിതയാണ് കൺമണി ചൊല്ലുന്നത്. കൺമണിയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കവിത പങ്കുവെച്ചിരിക്കുന്നത്. മുക്ത സമൂഹമാധ്യമങ്ങളിലും മകളുടെ പുത്തൻ വിശേഷം പങ്കുവെച്ചിട്ടുണ്ട്.

നിഷ്‌കളങ്കത നിറഞ്ഞ ചിരിയോടെയുള്ള കണ്‍മണിയുടെ സംസാരരീതി ഏറെ രസകരമാണ്. മുക്തയെക്കാൾ ആരാധകരാണ് മകൾ കണ്മണിക്ക് ഇൻസ്റാഗ്രാമിലൂടെ. കുക്കിംഗ്, ഡാൻസിംഗ് തുടങ്ങി എല്ലാ മേഖലയിലും ചെറുപ്പത്തിൽ തന്നെ സാന്നിധ്യം അറിയിച്ച ആളാണ് കണ്മണി.

Read More: കാനനയുടെയും മോഹനന്റെയും കൊവിഡ് കാല പ്രണയം- ചിരി വിഡിയോ

അതേസമയം, ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്.അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മുക്ത വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് സീരിയലുകളിലൂടെയാണ് നടി ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയത്. കൂടത്തായി എന്ന സീരിയലിൽ ഡോളി എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച മുക്ത, സമൂഹമാധ്യമങ്ങളിലും സജീവമാണ്. 

Story highlights- muktha’s daughter kanmani cover song