മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോർ സുൽത്താൻ ബത്തേരിയിൽ കേരളപ്പിറവി ദിനത്തിൽ പ്രവർത്തനം ആരംഭിച്ചു

മൈജി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ എ കെ ഷാജി ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ മൈജിയുടെയും മറ്റു പ്രമുഖ ബ്രാൻഡുകളുടെയും പ്രതിനിധികൾ സന്നിഹിതരായിരുന്നു. ഒരു വീടിന് ആവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഒരിടത്ത് ലഭ്യമാക്കി, വയനാട്ടിലെ ബത്തേരിയില്‍ ഏറ്റവും പുതിയ ഫ്യൂച്ചര്‍ സ്റ്റോറുമായി എത്തിയിരിക്കുകയാണ് മൈജി. മൈജിയുടെ പതിനാറാം വാര്‍ഷികവും ഇന്നേദിവസം തന്നെയാണെന്നതുകൊണ്ട് സ്റ്റോറിലെ ആഘോഷങ്ങളും ഓഫറുകളും ഇരട്ടിയാക്കിയിട്ടുണ്ട്.

വമ്പിച്ച വിലക്കുറവിലും ഓഫറുകളിലും ഉപഭോക്താക്കള്‍ക്ക് ഗാഡ്ജറ്റുകളും ഹോം അപ്ലയന്‍സുകളുമെല്ലാം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വയനാട് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍&ഹോം അപ്ലയന്‍സസ് സ്റ്റോറാണ് ബത്തേരിയിലെ ഫ്യൂച്ചര്‍ സ്റ്റോര്‍. ഒപ്പം സജ്ജീകരിച്ചിട്ടുള്ള വിശാലമായ പാര്‍ക്കിംഗ് ഏരിയയും ഫ്യൂച്ചര്‍ സ്റ്റോറിന്റെ പ്രത്യേകതകളിലൊന്നാണ്.

ഗാഡ്ജറ്റുകള്‍ക്കൊപ്പം തന്നെ വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, എ.സി., ടി.വി., സ്മോള്‍ അപ്ലയന്‍സസ് തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട ഗൃഹോപകരണങ്ങളെല്ലാം മൈജി ഫ്യൂച്ചറിലൂടെ വമ്പന്‍ വിലക്കുറവില്‍ ഇനി വയനാടിന് ലഭിക്കും. ഒപ്പം വിശാലമായി സജ്ജീകരിച്ച ഫ്യൂച്ചര്‍ സ്റ്റോറില്‍ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍,ഡെസ്‌ക്ടോപ്പുകള്‍, ടാബ്ലറ്റുകള്‍, സ്മോള്‍ അപ്ലയന്‍സുകള്‍, ക്രോക്കറി, ഡിജിറ്റല്‍ ആക്സസറീസ്, സ്മാര്‍ട്ട് വാച്ചുകള്‍, ഹോം തീയറ്ററുകള്‍, ലൈവ് എക്സ്പീരിയന്‍സ് ഏരിയ, പ്രിന്ററുകള്‍, പ്രൊജക്റ്ററുകള്‍, സ്മാര്‍ട്ട് ഓട്ടോമേഷന്‍&CCTV, പ്ലേ സ്റ്റേഷനുകള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കൂടാതെ മൈജി കെയര്‍ സര്‍വീസ് സെന്ററിലൂടെ വിദഗ്ദ്ധരായ ടെക്നീഷ്യന്‍സിന്റെ നേതൃത്വത്തില്‍ ഉല്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച സര്‍വീസും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്നു. വിവിധ ഫിനാന്‍സ് ഓഫറുകള്‍ക്ക് പുറമേ മറ്റ് ആനുകൂല്യങ്ങളും മൈജി ഫ്യൂച്ചറില്‍ നിന്ന് പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.

മൈജിയുടെ മാത്രം പ്രത്യേകതയായിട്ടുള്ള ഗാഡ്ജറ്റുകളുടെ എക്സ്റ്റന്‍ഡഡ് വാറണ്ടി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, തുടങ്ങി എല്ലാ സേവനങ്ങളും മൈജി ഫ്യൂച്ചറിലും ലഭ്യമാണ്. മൈജി ഫ്യൂച്ചര്‍ സ്റ്റോറിലൂടെ വയനാട് ഇതുവരെ കാണാത്ത ഒരു കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. വയനാടിന്റെ ഭാവിതന്നെ തിരുത്തിയെഴുതുന്ന ബത്തേരിയിലെ പുതിയ സ്റ്റോര്‍ മാറ്റങ്ങളിലേക്കും ഫ്യൂച്ചര്‍ ഷോപ്പിങിലേക്കുമുള്ള മൈജിയുടെ ചുവടുവയ്പ്പാണ്.

അതോടൊപ്പം, കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ഷോറൂം ശൃംഖലയായ myGയുടെ 16 ആം വാർഷികവുമാണ് ഇന്ന്. ഈ പിറന്നാൾ സന്തോഷം myG 24 News പ്രേക്ഷകരുമായി പങ്കുവെക്കുന്നു.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. Play Store ലും App store ലും ലഭ്യമായ myG app സന്ദർശിച്ച്, myG ക്ക് പിറന്നാൾ ആശംസകൾ രേഖപ്പെടുത്തു. മികച്ച ആശംസ രേഖപ്പെടുത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാം.

Story highlights- myg sulthan bathery showroom inauguration