നയൻതാരയുടെ ജന്മദിനം ആഘോഷമാക്കി സുഹൃത്തുക്കൾ- വിഡിയോ

തെന്നിന്ത്യൻ താരറാണിയായ നയൻ‌താര അഭിനയത്തിന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല. തമിഴകത്ത് തിരക്കിലാണെങ്കിലും മലയാളത്തിലും ഇടവേളകളിൽ വേഷമിടാറുണ്ട് താരം. ഇനി ഫഹദ് ഫാസിലിന്റെ നായികയായി പാട്ട് എന്ന ചിത്രത്തിലാണ് നടി വേഷമിടുന്നത്. ഇന്ന് പിറന്നാൾ നിറവിലാണ് തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ. വിപുലമായ ആഘോഷമാണ് നയൻതാരയ്‌ക്കായി സുഹൃത്തുക്കളും വിഘ്‌നേഷ് ശിവനും ചേർന്ന് ഒരുക്കിയിരിക്കുന്നത്.

മനോഹരമായ കേക്കും മറ്റ് ആഘോഷങ്ങളുമായി ഗംഭീരമാക്കിയ പിറന്നാൾ വിഡിയോ വിഘ്‌നേഷ് ശിവനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ഒട്ടേറെ ചിത്രങ്ങളാണ് നടിയുടേതായി ഒരുങ്ങുന്നത്. ആറ്റ്ലീയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രത്തിൽ നയൻതാരയാണ് ഷാരൂഖ് ഖാന്റെ നായികയായി എത്തുന്നത്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ആറ്റ്ലീ- ഷാരൂഖ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്.

read More: ദർശനയ്ക്കും കല്യാണിക്കുമൊപ്പം പ്രണവ്; ആകാംഷ നിറച്ച് ഹൃദയം ടീസർ 

മലയാളസിനിമയിൽ നിന്നും തെന്നിന്ത്യൻ താരറാണിയിലേക്കുള്ള നയൻതാരയുടെ വളർച്ച ഒരുദിനംകൊണ്ടായിരുന്നില്ല. ഒട്ടേറെ ചിത്രങ്ങളിൽ സഹനടിയായി വേഷമിട്ട നയൻ‌താര ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളാണ് നയൻതാര കൂടുതലും ഇപ്പോൾ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ആദ്യ കാലത്ത് നായികയായി എത്തിയെങ്കിലും ഇപ്പോൾ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മാത്രമാണ് നടിയെ തേടിയെത്തുന്നത്.

Story highlights- nayanthara’s birthday celebration