‘ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ..’ ഹൃദയം കവർന്ന് നവ്യ നായരുടെ നൃത്ത വിഡിയോ

മലയാളികളുടെ ഇഷ്ടനടിയാണ് നവ്യ നായർ… അഭിനേത്രിയായും ഡാൻസറായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നവ്യയുടെ നൃത്ത വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവരുന്നത്. ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ എന്ന തുടങ്ങുന്ന കൃഷ്ണ ഭക്തിഗാനത്തിനാണ് നവ്യ ചുവടുവയ്ക്കുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതയായ നവ്യയുടെ നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണഭക്തയായ ബാലാമണിയെ ഓർമ്മിപ്പിക്കുന്നതാണ് നവ്യയുടെ പുതിയ വിഡിയോ.

അതേസമയം ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് നവ്യ നായർ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. നന്ദനം എന്ന മൂന്നാമത്തെ ചിത്രത്തിലൂടെ നവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. പിന്നീട് അൻപതിലധികം മലയാള ചിത്രങ്ങളിൽ നവ്യ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിച്ച നവ്യ വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്നു. എന്നാൽ അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്ന് നിന്ന നവ്യ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

Read also: മരയ്ക്കാർ സെറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തല; കുശലം പറഞ്ഞ് ലാലേട്ടൻ, വിഡിയോ

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരുത്തി. ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. നവ്യയ്ക്ക് പുറമെ സൈജു കുറുപ്പ്, മാളവിക മേനോൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായികയായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ആരാധകർ.

Story highlights: Oru Neramenkilum- Navya Nair Dance performance