lakshya

മരക്കാർ സെറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തല; കുശലം പറഞ്ഞ് ലാലേട്ടൻ, വിഡിയോ

November 5, 2021

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ചരിത്ര പ്രധാന്യമുള്ള സംഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ അപ്രതീക്ഷിതമായി എത്തിയ തല അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് അജിത് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. സെറ്റിലെത്തിയ താരത്തെ മോഹൻലാലും പ്രിയദർശനും ചേർന്നാണ് സ്വീകരിച്ചത്.

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാലിനൊപ്പം വൻ താരനിര കൂടി ഒന്നിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. താരപുത്രന്മാരും താരപുത്രികളും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിലായി ചിത്രം എത്തും. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചീത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.

Read aslo; റെയിൽവേ ട്രാക്കിൽ നിന്നും വേസ്റ്റ് ഗ്ലാസുകൾ പെറുക്കി ജീവിതം തുടങ്ങി; ഒരു കോടി വേദിയിൽ നിന്നും ലഭിച്ച തുകയുമായി ആമിനക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിയ പൊലീസുകാരൻ…

ആരാധകർ എന്നും ആവേശത്തോടെ നോക്കികാണുന്നതാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട്. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും  ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ.

story highlights; surprise visit of ajith kumar on marakkar set