നൂറ്റിയെട്ടു ദിവസങ്ങൾ നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിൽ ‘പത്തൊൻപതാം നൂറ്റാണ്ട്’ പൂർത്തിയായി

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. അവസാന ഷോട്ട് എടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനയൻ ഷൂട്ടിംഗ് പൂർത്തിയായതായി അറിയിച്ചത്. സിനിമയിൽ പ്രവർത്തിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് വിനയൻ ചിത്രത്തിനൊപ്പം കുറിപ്പും പങ്കുവെച്ചിരുന്നു.

‘ഇന്നു രാവിലെ “പത്തൊൻപതാം നൂറ്റാണ്ട്” ൻെറ ഷൂട്ടിംഗ് പൂർത്തിയാക്കി.. രാവിലെ ആറര മണിക്ക് ചിത്രീകരണത്തിൻെറ അവസാന ഷോട്ട് എടുക്കുന്ന ചിത്രം ഇവിടെ ഷെയർ ചെയ്യുന്നു… തുറന്ന മനസ്സോടെ സഹകരിച്ച എല്ലാ നടീനടൻമാർക്കും, ടെക്നീഷ്യൻമാർക്കും, തൊഴിലാളികൾക്കും, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ ശ്രീ കൃഷ്ണമൂർത്തിക്കും, വിശിഷ്യ എന്നിൽ വിശ്വാസമർപ്പിച്ച് ഇത്രയും വലിയൊരു സിനിമയുടെ സംവിധാനച്ചുമതല ഏൽപ്പിച്ച ശ്രീ ഗോകുലം ഗോപാലേട്ടനും ഹൃദയപുർവ്വം നന്ദി രേഖപ്പെടുത്തുന്നു…’- വിനയന്റെ വാക്കുകൾ.

വിനയൻ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കറായി സിജു വിൽസനാണ് എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ നങ്ങേലിയായി പൂനെ ടൈംസ് ഫ്രഷ് ഫെയ്സ് 2019 വിജയിയായ നടി കയാഡു ലോഹർ ആണ് എത്തുന്നത്. 

Read More: ‘സർക്കാർ ആശുപത്രിയിൽ ആ അഞ്ചു പൊതിച്ചോറിനുവണ്ടി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയുണ്ടല്ലോ..’- ഹൃദയംതൊട്ട് ‘എല്ലാം ശെരിയാകും’ ടീസർ

തിരുവിതാംകൂറിന്റെ ഇതിഹാസകഥ പറയാനാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എത്തുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,അശ്വിൻ,ജോണി ആന്റണി, ജാഫർ ഇടുക്കി,സെന്തിൽക്യഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,കൃഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ,ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്,മധു പുന്നപ്ര, മീന, രേണു സുന്ദർ,ദുർഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പുറമെ പതിനഞ്ചോളം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.

Story highlights- pathonpatham noottandu movie completed