ബോംബെയ്ക്ക് നാടുവിടാനൊരുങ്ങി പ്രകാശൻ- ചിരിമേളവുമായി ‘പ്രകാശൻ പറക്കട്ടെ’ ടീസർ

ധ്യാൻ ശ്രീനിവാസൻ കഥയും, തിരക്കഥയും, സംഭാഷണവും രചിക്കുന്ന പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ എത്തി. രസകരമായ കാഴ്ചകളാണ് ടീസറിൽ ഒരുക്കിയിരിക്കുന്നത്.

ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

read More: വിദ്യാലയങ്ങളിലേക്ക് മടങ്ങുന്ന ബാല്യം; കരുതലോടെ വീണ്ടും ഒരു ശിശുദിനമെത്തുമ്പോൾ

ലൗ ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങൾ നിർമിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് കൂട്ടുകെട്ടാണ് പ്രകാശൻ പറക്കട്ടെ എന്ന ചിത്രവും നിർമിക്കുന്നത്. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണിത്. ടിനു തോമസും ചിത്രത്തിൽ നിർമാണ പങ്കാളിയാണ്.

Story highlights- prakashan parakkatte teaser