‘അമ്മക്കുട്ടിക്ക് പിറന്നാൾ’- മല്ലിക സുകുമാരന് ആശംസയുമായി മക്കൾ

മലയാളികളുടെ പ്രിയ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളും സിനിമയിൽ സജീവമായതോടെ ഈ താര കുടുംബം എപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് മക്കൾ. സമൂഹമാധ്യമങ്ങളിൽ അമ്മയ്ക്കായി ഹൃദ്യമായ ആശംസകളാണ് പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്നത്.

‘ഞങ്ങളുടെ പ്രിയപ്പെട്ട അമ്മക്കുട്ടിക്ക് ജന്മദിനാശംസകൾ’ എന്നാണ് മക്കൾക്കൊപ്പം മരുമക്കളായ പൂർണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും കുറിച്ചിരിക്കുന്നത്. മലയാള സിനിമ ഇൻഡസ്‌ട്രിയിലെ അവിഭാജ്യ ഘടകമാണ് മല്ലിക സുകുമാരൻ. മികച്ച പ്രകടനങ്ങൾ നൽകുന്നതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത താരം.

Read More: ‘ജയ് ഭീം കണ്ടു, കണ്ണുനീരോടുകൂടെ’- അഭിനന്ദനവുമായി കമൽ ഹാസൻ

ജി.അരവിന്ദൻ സംവിധാനം ചെയ്ത് തിക്കോടിയൻ തിരക്കഥയെഴുതി 1974-ൽ പുറത്തിറങ്ങിയ ‘ഉത്തരായനം’ എന്ന മലയാള ചിത്രത്തിലാണ് ‘രാധ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടി അഭിനയലോകത്തേക്ക് എത്തിയത്. പിന്നീട്, സിനിമകളിലെ പ്രതിനായിക വേഷങ്ങളിലൂടെയും ഹാസ്യ വേഷങ്ങളിലൂടെയും ശ്രദ്ധനേടി. 1974-ൽ പുറത്തിറങ്ങിയ ‘സ്വപ്നാടനം’ എന്ന ചിത്രത്തിലെ ‘റോസി ചെറിയാൻ’ എന്ന കഥാപാത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അവർ നേടി. ഏറ്റവുമൊടുവിൽ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മല്ലിക സുകുമാരൻ വേഷമിട്ടത്.

Story highlights- Prithviraj and Indrajith wishes mom Mallika Sukumaran