ഡിസംബർ 17ന് ‘പുഷ്പ’ കേരളത്തിലെ തിയേറ്ററുകളിലേക്കും എത്തും- ഔദ്യോഗിക പ്രഖ്യാപനവുമായി ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. രണ്ടുഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 17നാണ് പുഷ്പ കേരളത്തിലടക്കമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. കേരളത്തിൽ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം എത്തി.

‘നിങ്ങളിലേക്ക് മഹത്തായ വാർത്ത അറിയിക്കുന്നതിൽ അഭിമാനിക്കുന്നു! ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഷ്പ 2021 ഡിസംബർ 17-ന് E4Entertainment-ലൂടെ കേരളത്തിൽ റിലീസ് ചെയ്യുന്നു!’. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. പുഷ്പരാജ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

Read More: കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 6444 കൊവിഡ് കേസുകൾ, രോഗമുക്തി- 8424

തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഓസ്‌കര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

Story highlights- Pushpa is getting released in Kerala on Dec 17th 2021