ജയ് ഭീമിലെ പ്രധാന ആകർഷണമായി കോടതി മുറി, 150 വർഷം പഴക്കമുള്ള കെട്ടിടം സിനിമയ്ക്കായി പുനഃസൃഷ്ടിച്ചപ്പോൾ; ശ്രദ്ധനേടി മേക്കിങ് വിഡിയോ

തെന്നിന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ കൈയടി നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി എത്തിയ ജയ്‌ ഭീം. സംവിധായകൻ ജ്ഞാനവേൽ ഒരുക്കിയ ചിത്രത്തിൽ ചന്ദ്രു എന്ന അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. അക്കാലഘട്ടത്തിൽ നടന്ന ഒരു നിയമപോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിലെ കഥാപാത്രങ്ങളെപോലെത്തന്നെ ശ്രദ്ധിക്കപ്പെട്ടതാണ് ചിത്രത്തിന്റെ ലൊക്കേഷൻ. അതിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു മദ്രാസ് ഹൈകോർട്ടിന്റെ കോടതി മുറി. ഏകദേശം 150 വർഷത്തോളം പഴക്കമുള്ള കോടതി മുറി പ്രൊഡക്ഷൻ ഡിസൈനർ കെ കതിറിന്റെ നേതൃത്വത്തിലുള്ള ടീം ചിത്രത്തിനായി അതേപടി പുനഃസൃഷ്ടിക്കുകയായിരുന്നു.

Read also: ‘ജയ് ഭീമി’ലെ യഥാർത്ഥ സെൻഗിണി ഇപ്പോഴും ദുരിതത്തിൽ- വീട് വെച്ചുനൽകാൻ രാഘവ ലോറൻസ്

അഭിഭാഷകനായ ചന്ദ്രു ഇരുളർ ഗോത്ര വർഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് നീതി ലഭ്യമാക്കുന്നതിനായി നയിച്ച നിയമപോരാട്ടമാണ് ചിത്രം പറയുന്നത്. ലോക്കപ്പ് മർദനത്തിൽ കൊല്ലപ്പെട്ട ഇരുളർ സമുദായത്തിൽപ്പെട്ട രാജാക്കണിന്റെ നീതിക്കായി പോരാടുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും അവർക്ക് സഹായമായി എത്തുന്ന അഭിഭാഷകന്റെയും ജീവിതവും അവർ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ നീതിക്ക് വേണ്ടി പോരാട്ടം നടത്തുന്ന സാധു സ്ത്രീയുടെ വേഷത്തിലെത്തിയത് മലയാളിയായ ലിജോമോളാണ്. സൂര്യക്കൊപ്പം തന്നെ മികച്ച അഭിനയമാണ് ലിജോമോളും കാഴ്ചവെച്ചത്.

Story highlights; Recreating the 150 years old Marvel Jai Bhim making video