മോഹൻലാലിനൊപ്പം ചുവടുവെച്ച് റിമി ടോമി- 14 വർഷം മുൻപുള്ള വിഡിയോ

ആസ്വാദക മനസ്സുകളില്‍ മനോഹരമായ ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഇടംനേടിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയവും നൃത്തവുമൊക്കെയായി സജീവമായ റിമി കൗണ്ടർ മേളത്തിലും മുൻപന്തിയിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ റിമി ടോമി ഇപ്പോഴിതാ ഒരു ഓർമ്മ കാഴ്ച പങ്കുവയ്ക്കുകയാണ്. 2007ൽ മോഹൻലാൽ ഷോയിൽ മോഹൻലാലിനൊപ്പം ചുവടുവയ്ക്കുന്ന വിഡിയോയാണ് റിമി ടോമി പങ്കുവെച്ചിരിക്കുന്നത്.

‘ലൈഫിൽ എന്നും ഓർക്കുന്ന ഒരു പെർഫോമൻസ് ലാലേട്ടനൊപ്പം..’ എന്ന ക്യാപ്ഷനൊപ്പമാണ് റിമി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ പെർഫോമൻസ് താൻ ഓർക്കുന്നുണ്ട് എന്ന കമന്റുമായി ശ്വേതാ മേനോനും എത്തി. അഹാന കൃഷ്ണ, മുന്ന സൈമൺ എന്നിവരും വീഡിയോക്ക് കമന്റ്റ് ചെയ്തിട്ടുണ്ട്.

Read More: ഭൗതികശാസ്ത്രജ്ഞനാകാൻ മോഹം; 89-ാം വയസില്‍ പിഎച്ച്ഡി നേടി വയോധികൻ

ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന സിനിമയിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് എത്തിയത്. അതിനുമുൻപ് അവതാരകയായി സജീവമായിരുന്നു. പിന്നീട് ഗായികയായും അവതാരകയായുമെല്ലാം റിമി ശ്രദ്ധനേടി. പിന്നീട് അഭിനേത്രിയായും റിമി തിളങ്ങി. ഇപ്പോൾ യുട്യൂബ് ചാനലുമായി സജീവമാണ് താരം.

Story highlights- rimi tomy and mohanlala dance