ജയറാം മുതൽ മീര ജാസ്മിൻ വരെ; താര സമ്പന്നമായി സത്യൻ അന്തിക്കാട് ചിത്രം- മേക്കിംഗ് വിഡിയോ

മലയാളികളുടെ പ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന സത്യൻ അന്തിക്കാടിന്റെ എക്കാലത്തെയും ഹിറ്റ് നായകനായിരുന്നു ജയറാം. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഒക്ടാബർ പകുതിയോടെ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ മീര ജാസ്മിനാണ് നായിക. ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ദേവികയും പ്രധാന വേഷത്തിലെത്തുന്നു.

ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിംഗ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സത്യൻ അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യൻ. ജയറാമിനെ സെറ്റിലേക്ക് സ്വാഗതം ചെയ്യുന്നതും രസക രമായി ചിത്രീകരണം പുരോഗമിക്കുന്നതുമാണ് വിഡിയോയിലുള്ളത്. മീര ജാസ്മിൻ, ഇന്നസെന്റ്, ശ്രീനിവാസൻ, അൽത്താഫ്, ദേവിക എന്നിവരെല്ലാം മേക്കിംഗ് വിഡിയോയിലുണ്ട്.

read More: ഹിറ്റായി ‘തോന്നല്’ ഗാനം; സഹോദരിമാർക്കൊപ്പം ചുവടുവെച്ച് അഹാന കൃഷ്ണ- വിഡിയോ

നിരവധി കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു മീര ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേയ്ക്ക് വന്നിരിക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റേത്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം.

Story highlights- sathyan anthikkad movie making video