‘തേന്മാവിൻ കൊമ്പത്ത്’ സിനിമയിലെ മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയത് ശോഭന

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് തേന്മാവിൻ കൊമ്പത്ത്. മോഹൻലാൽ- ശോഭന- നെടുമുടി വേണു കൂട്ടുകെട്ടിൽ എത്തിയ ചിത്രം നിറപ്പകിട്ട് കൊണ്ടും അതിമനോഹര ദൃശ്യങ്ങൾ കൊണ്ടും കൂടിയാണ് ഇന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നത്. ഇതിനെല്ലാം ഒപ്പം ശോഭനയുടെ അതിമനോഹരമായ വസ്ത്രങ്ങളും ശ്രദ്ധനേടിയിരുന്നു. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ കേരളത്തിന് പുറത്തുള്ള ഒരു സ്ഥലത്തെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിൽ ശോഭനയുടെ വേറിട്ട വസ്ത്രധാരണവും വളരെയേറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ, ആ വസ്ത്രങ്ങൾക്ക് പിന്നിൽ ഒരു ഡിസൈനർ ആയിരുന്നില്ല എന്നും സ്വയം ഡിസൈൻ ചെയ്തതെന്നു എന്നും ശോഭന പങ്കുവയ്ക്കുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു രംഗം നടി പങ്കുവെച്ചിരുന്നു. അതിനു കംനാടായി ഒരു ആരാധിക ആരാണ് ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതെന്ന് ചോദിച്ചിരുന്നു. അപ്പോഴാണ് ഞാൻ തന്നെ ആണ് എന്നും അന്ന് ഡിസൈനർമാർ ഉണ്ടായിരുന്നില്ല എന്നും നടി വ്യക്തമാക്കിയത്.

read More: മരക്കാർ സെറ്റിൽ വിജയ് സേതുപതിയുടെ അപ്രതീക്ഷിത സന്ദർശനം- വിഡിയോ

നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കുതിരവട്ടം പപ്പു, സുകുമാരി തുടങ്ങി മലയാളത്തിലെ ജനപ്രിയ താരങ്ങൾ വേഷമിട്ട ചിത്രം 1994 ലാണ് പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ മാസങ്ങളോളം നിറഞ്ഞോടിയ ഈ കോമഡി എന്റർടൈനർ ആ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.രണ്ടു ദേശീയ അവാർഡുകളും അഞ്ചു സംസ്ഥാന പുരസ്‍കാരങ്ങളുമടക്കം നിരവധി ബഹുമതികളും ‘തേന്മാവിൻ കൊമ്പത്ത് നേടിയിരുന്നു മികച്ച ഛായാഗ്രാഹകൻ (കെ.വി ആനന്ദ്) പ്രൊഡക്ഷൻ ഡിസൈനർ( സാബു സിറിൾ) എന്നീ വിഭാഗങ്ങളിലാണ് ചിത്രം ദേശീയ പുരസ്‌കാരങ്ങൾ നേടിയത്.ബേണി- ഇഗ്‌നേഷ്യസ് ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങളും മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹിറ്റുകൾ ഗാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചവയാണ്.

Story highlights- shobhana about thenmavin kombathu movie costumes