അസാമാന്യ മെയ്‌വഴക്കത്തിൽ അമ്പരപ്പിച്ച് ശോഭന- വിഡിയോ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ് ശോഭന. നൃത്തവൈഭവത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ ശോഭന വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തേക്കാൾ സ്നേഹിച്ചത് നൃത്തമെന്ന കലയാണ്. അതുകൊണ്ടുതന്നെ മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ ചിത്രങ്ങളിൽ നായികയായി എത്തിയ ശേഷം ശോഭന നൃത്തവിദ്യാലയവുമായി അഭിനയലോകത്തുനിന്നും വിടപറഞ്ഞു.

വർഷണങ്ങൾക്ക് ശേഷം തിര എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് എത്തിയ നടി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. സിനിമയിൽ ഇടവേളകളിൽ മാത്രം ഭാഗമാകുന്ന ശോഭന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ചെന്നൈയിൽ നടത്തുന്ന കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഒപ്പം നൃത്തവിഡിയോകളുമായി എത്താറുണ്ട് നടി.

read More: ‘കുറുപ്പി’ലെ ഡിങ്കിരി ഡിങ്കാലെ പാട്ടിന് ചുവടുവെച്ച് നടി റോഷ്‌ന- വിഡിയോ

ഇപ്പോഴിതാ, മനോഹരമായ നൃത്തചുവടുകളും അസാമാന്യ മെയ്‌വഴക്കവുമായി അമ്പരപ്പിക്കുകയാണ് നടി. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ശോഭന വീണ്ടും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ശോഭന ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights- shobhana’s amazing performance