ബോക്സിംഗ് പരിശീലനവുമായി തിരക്കിലാണ് മോഹൻലാൽ- ശ്രദ്ധനേടി വിഡിയോ

വ്യയാമം ചെയ്യുന്നതിൽ ഒട്ടും വിട്ടുവീഴ്ച വരുത്താറില്ല മോഹൻലാൽ. അടുത്തിടെയായി ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മോഹൻലാലിൻറെ വിഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ, വീണ്ടും ഒരു വർക്ക്ഔട്ട് വിഡിയോ ശ്രദ്ധേയമാകുകയാണ്. മോഹൻലാൽ ബോക്സിംഗ് പരിശീലിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് താരമായി മോഹൻലാൽ എത്തുന്നുണ്ട്. ഇതിനുമുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് താരം എന്നാണ് സൂചന. ബോക്‌സിംഗ് പരിശീലകനായ തിരുവനന്തപുരം സ്വദേശി പ്രേംനാഥ്‌ മോഹൻലാലിനെ പരിശീലിപ്പിക്കുന്ന വിഡിയോ മുൻപ് ശ്രദ്ധേയമായിരുന്നു.

മുൻപ് ലോക്ക്ഡൗൺ സമയത്ത് മോഹൻലാലിൻറെ വർക്ക്ഔട്ട് വിഡിയോ വൈറലായി മാറിയിരുന്നു. സ്കിപ്പിംഗ് റോപ്പും പഞ്ചിങ് ബാഗും ഉപയോഗിച്ചാണ് മോഹൻലാൽ വർക്ക്ഔട്ട് ചെയ്തിരുന്നത്. ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് മോഹൻലാൽ. 

Read More: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരും

അതേസമയം, ഒട്ടേറെ ചിത്രങ്ങളാണ് മോഹൻലാൽ നായകനായി തിയേറ്ററിലേക്ക് എത്താനുള്ളത്. സിനിമ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നതിനായി. ഓടിടി റിലീസ് എന്ന തീരുമാനത്തിൽ നിന്നും ചർച്ചകൾക്ക് ഒടുവിൽ തിയേറ്ററുകളിലേക്ക് ഡിസംബർ 2 മുതൽ എത്തുകയാണ് ചിത്രം. അതോടൊപ്പം തന്നെ ബ്രോ ഡാഡി, എലോൺ, ട്വൽത്ത് മാൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്നത്.

Story highlights- boxing practice mohanlal