110 വർഷം തണലായ മരത്തെ വെട്ടിനശിപ്പിക്കാൻ മനസ് വന്നില്ല; മരക്കുറ്റിയിൽ ഒരുങ്ങിയ ലൈബ്രറിയ്ക്ക് പിന്നിൽ…

വർഷങ്ങളോളം തങ്ങൾക്ക് തണലും കരുതലുമായ പഞ്ഞിമരം മുറിച്ചുമാറ്റുക എന്നത് ഷരാലിയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ വീടിന് അപകടകരമായ രീതിയിൽ വളർന്നതോടെ മരം മുറിച്ചുമാറ്റുക എന്നതല്ലാതെ മറ്റൊരു മാർഗവും ഇവർക്ക് മുന്നിലുണ്ടായിരുന്നില്ല. 110 വർഷം പഴക്കമുള്ള മരം ഒരു ഓർമ്മകൾ പോലും നിലനിർത്താതെ നശിപ്പിക്കാൻ മനസ് വരാതിരുന്ന ഷരാലി മരത്തിന്റെ ഓർമ്മകൾ നിലനിർത്തികൊണ്ട് എന്തുചെയ്യാൻ കഴിയും എന്നാലോചിച്ചു. അങ്ങനെ ഇനി എന്ത് ചെയ്യും എന്ന ചിന്തയിൽ നിന്നാണ് മരം ഒരു ലൈബ്രറി ആക്കാമെന്ന ആശയം ഉണ്ടായത്.

നിലംപതിക്കാറായി നിന്ന മരത്തിന്റെ ശിഖരങ്ങൾ മുഴുവൻ മുറിച്ചുമാറ്റി മരത്തിന്റെ തടി മാത്രം അവശേഷിപ്പിച്ചു. തുടർന്ന് പഞ്ഞിമരത്തിന്റെ ഉള്ളിൽ ഒരു മനോഹരമായ ലൈബ്രറിയും ഇവർ ഉണ്ടാക്കി. മരത്തിന്റെ ഉൾഭാഗം മുഴുവൻ പൊള്ളയാക്കി മാറ്റിയ ശേഷം അതിൽ പുസ്തകൾ അടുക്കിവെച്ചു. ഒരു ചെറിയ വീടിന് സമാനമായ രീതിയിൽ മുന്നിൽ ഒരു വാതിലും പുറത്തൊരു ലൈറ്റും സെറ്റ് ചെയ്തതോടെ അതിമനോഹരമായ ഒരു ലൈബ്രറി ഈ മരക്കുറ്റിയിൽ ഒരുങ്ങി.

Read also; റെയിൽവേ ട്രാക്കിൽ നിന്നും വേസ്റ്റ് ഗ്ലാസുകൾ പെറുക്കി ജീവിതം തുടങ്ങി; ഒരു കോടി വേദിയിൽ നിന്നും ലഭിച്ച തുകയുമായി ആമിനക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിയ പൊലീസുകാരൻ…

വായനയെ സ്നേഹിക്കുന്നവർക്കായി ഒരു സൗജന്യ വായനശാലയാണ് ഷരാലി ഭർത്താവിന്റെ സഹായത്തോടെ ഇവിടെ സ്ഥാപിച്ചത്. പണത്തിന് പകരം ഒരു പുസ്തകം എടുക്കുമ്പോൾ മറ്റൊരു പുസ്തകം നൽകുന്ന ലിറ്റിൽ ഫ്രീ ലൈബ്രറിയായാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. അതേസമയം തന്റെ ലൈബ്രറിയുടെ ചിത്രങ്ങൾ ഷരാലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് ഈ ലൈബ്രറി കാണുവാനായി ഇവിടേക്ക് എത്തുന്നത്.

Story highlights ; tree stump turn into a Library