വെള്ളരിക്കാ പട്ടണത്തിന് തിരികൊളുത്തി മഞ്ജു വാര്യർ- ചിത്രത്തിന് തുടക്കമായി

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രമാണ് വെള്ളരിക്കാ പട്ടണം. പ്രഖ്യാപനം മുതൽ തന്നെ വാർത്തകളിൽ ഇടംനേടിയ ചിത്രമാണിത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ‘വെള്ളരിക്കാ പട്ടണം’ മാവേലിക്കര പള്ളിയറകാവ് ദേവീക്ഷേത്രത്തിൽ നടന്ന മുഹൂർത്ത പൂജയോടെയാണ് ചിത്രീകരണം ആരംഭിച്ചത്. മഞ്ജു വാര്യർ ദീപം തെളിച്ച് ചിത്രീകരണം ആരംഭിച്ചു.

നടൻമാരായ സലിം കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, കോട്ടയം രമേഷ്, വീണ നായർ, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാർ എന്നിവരാണ് ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും വെള്ളരിക്കാ പട്ടണം എന്ന സിനിമയ്ക്കുണ്ട്.

Read More: ആദ്യകാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ലോഹകഷ്ണം; കൃഷിയിടത്തിൽ ബെയ്‌ലിയെ കാത്തിരുന്നത് അപൂർവ സൗഭാഗ്യം

ശരത് കൃഷ്ണയും മഹേഷ് വെട്ടിയാറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രാഹകനായി എത്തുന്നു. അപ്പു ഭട്ടതിരിയും അർജു ബെന്നുമാണ് എഡിറ്റ്.വിനായക് ശശികുമാറിന്റെ വരികൾക്ക് സച്ചിൻ ശങ്കർ മന്നത്താണ് സംഗീതം പകരുന്നത്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ. സംസ്ഥാന അവാർഡ് ജേതാവായ ഡിസൈനർ സമീറ സനീഷാണ് വസ്ത്രാലങ്കാരം നിർവഹിക്കുന്നത്.

Story highlights- ‘Vellarikka Pattanam’ has started rolling