ചിരി വേദിയിലേക്ക് മാസ്സ് എൻട്രിയുമായി വിജയ്; അമ്പരപ്പിച്ച് അപരൻ- വിഡിയോ

തമിഴകത്തിന്റെ സ്വന്തം വിജയ് മലയാളികൾക്കും ആവേശമാണ്. മൂന്നു പതിറ്റാണ്ടായി പേരിനൊപ്പം ആരാധകർ സ്നേഹത്തോടെ ദളപതി എന്നുകൂടി ചേർത്ത് വിളിക്കുകയാണ്. മാസ്സും ആക്ഷനും പ്രാധാന്യം നൽകി സിനിമ ചെയ്യുന്ന വിജയ് ഡയലോഗുകളിലൂടെയും സ്റ്റൈലിലൂടെയുമാണ് ആരാധകരെ സമ്പാദിച്ചത്. അങ്ങനെ താരപ്രഭയിൽ നിറഞ്ഞു നിൽക്കുന്ന വിജയ് അപ്രതീക്ഷിതമായി മലയാളത്തിന്റെ ജനപ്രിയ ഷോ കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് എത്തിയാലോ? മലയാളി ആരാധകർക്ക് ആവേശത്തിന് ഇനി എന്തുവേണം.

ഇപ്പോഴിതാ, കോമഡി ഉത്സവ വേദിയിലെ ഒരു ‘മാസ്സ് വിജയ് എൻട്രി’ ശ്രദ്ധനേടിയിരിക്കുകയാണ്. യഥാർത്ഥ വിജയ് അല്ല, പകരം അപരനാണ് വേദിയിലേക്ക് എത്തുന്നത്. അവിശ്വസനീയമാം വിധം വിജയ്യോട് രൂപ സാദൃശ്യമുള്ള രാജേഷ് ആണ് ചിരിയുടെയും കലയുടെയും വേദിയിലേക്ക് എത്തിയത്. രൂപ സാദൃശ്യത്തിനൊപ്പം വിജയ് നടക്കുന്ന രീതിയും സ്റ്റൈലുമെല്ലാം രാജേഷ് അതേപടി പകർത്തിയിരിക്കുന്നു. പാലക്കാടുള്ള കട്ടൻസ് എന്ന കടയിൽ രാജേഷ് എത്തിയപ്പോൾ വിജയ് ആണെന്ന് തെറ്റിദ്ധരിച്ച് ആളുകൂടിയ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിരുന്നു.

Read More: റെയിൽവേ ട്രാക്കിൽ നിന്നും വേസ്റ്റ് ഗ്ലാസുകൾ പെറുക്കി ജീവിതം തുടങ്ങി; ഒരു കോടി വേദിയിൽ നിന്നും ലഭിച്ച തുകയുമായി ആമിനക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിയ പൊലീസുകാരൻ…

രാജേഷിനൊപ്പം വിജയ്‌യുടെ ശബ്ദം അനുകരിച്ച് എബിനും എത്തിയിരുന്നു. ഇരുവരും ചേർന്ന് വിജയ്‌യുടെ ഹിറ്റ് രംഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. വിജയ്‌യുടെ അപരനൊപ്പം സെൽഫിയും പകർത്തി കോമഡി ഉത്സവ വേദിയിലെ താരമായ കലാഭവൻ പ്രജോദ്.

Story highlights- video of vijay’s look- alike goes viral