വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും; ‘കാതുവാക്കുള്ളെ രണ്ടു കാതൽ’ വരുന്നു

തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതിക്കൊപ്പം നയൻതാരയും സാമന്തയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതുവാക്കുളൈ രണ്ട് കാതൽ. വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ പേരും പോസ്റ്ററും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് സിനിമ ഒരുങ്ങുന്നത്.

റാംബോ എന്നാണ് ചിത്രത്തിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാതുവാക്കുള്ളെ രണ്ടു കാതൽ’.

Read also: ‘തിരനുരയും ചുരുൾമുടിയിൽ…’ ദിഗംബരനായി വേദിയിൽ നിറഞ്ഞാടി അക്ഷിത്; ആസ്വാദക ഹൃദയങ്ങൾ കീഴടക്കി ഒരു പെർഫോമൻസ്

വിജയ് സേതുപതിക്കൊപ്പം നയൻ‌താര ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യുലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു. അണ്ണാത്തെയാണ് നയൻതാരയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.

Read also: ജയ് ഭീമിലെ സെൻഗിണി, യഥാർത്ഥ ജീവിതത്തിലെ പാർവതിയമ്മയ്ക്ക് പത്ത് ലക്ഷം രൂപയുടെ കരുതലുമായി നടൻ സൂര്യ

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ചിത്രീകരണം നീട്ടിവെച്ച ചിത്രം അടുത്തിടെയാണ് ആരംഭിച്ചത്. സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കും പ്രേക്ഷകരിലേക്കെത്തുക എന്നാണ് സൂചന. എന്നാൽ റിലീസ് തിയതി അണിയറപ്രവത്തകർ പുറത്തുവിട്ടിട്ടില്ല.

Story highlights: Vijay Sethupathi with Samantha and nayanthara