വാത്തി കമിംഗ് ഗാനത്തിന് ചുവടുവെച്ച് വിജയ് സേതുപതി

വിജയ് നായകനായ മാസ്റ്ററിലെ ഇൻട്രോ ഗാനമായിരുന്നു വാത്തി കമിംഗ്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളിൽ ഏറ്റവും ഹിറ്റായി മാറിയത് വാത്തി കമിംഗ് തന്നെയായിരുന്നു. ഒട്ടേറെ സിനിമാതാരങ്ങളും ആരാധകരുമെല്ലാം ഈ ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇപ്പോഴിതാ, നടൻ വിജയ് സേതുപതിയും വാത്തി കമിംഗ് ചുവടുകളുമായി എത്തിയിരിക്കുകയാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരുന്നത് വിജയ് സേതുപതി ആയിരുന്നു.

ഒരു പൊതുവേദിയിൽ ആരാധകരുടെ ആവശ്യപ്രകാരമാണ് വിജയ് സേതുപതി ചുവടുവയ്ക്കുന്നത്. മാസ്റ്ററിലെ നായകന്റെ പാട്ടിന് വില്ലൻ ചുവടുവയ്ക്കുമ്പോൾ കാഴ്ചക്കാർക്കും കൗതുകമാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റർ’ റിലീസ് ലോക്ക്ഡൗൺ കാരണം വൈകുകയായിരുന്നു. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസുമായിരുന്നു ‘മാസ്റ്റർ’. 

നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് നടൻ വിജയ് സേതുപതി.  ’19 (1)(എ)’ എന്ന മലയാളം ചിത്രത്തിലും വിജയ് സേതുപതി വേഷമിട്ടുകഴിഞ്ഞു. നാടൻ ബോളിവുഡിലേക്ക് ചുവടുവയ്ക്കുകയാണ്. സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന മുംബൈകർ എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി ബോളിവുഡിൽ എത്തുന്നത്. 

Read More: താങ്കളുടെ കടുത്ത ആരാധകൻ- യുവരാജ് സിംഗിനൊപ്പമായുള്ള അവിസ്മരണീയ നിമിഷം പങ്കുവെച്ച് ടൊവിനോ തോമസ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരത്തിന്റെ റീമേക്കാണ് മുംബൈകർ. വിജയ് സേതുപതിക്കൊപ്പം, വിക്രാന്ത് മസ്സേ, ടാനിയ മണിക്ടാല, സഞ്ജയ് മിശ്ര, രൺവീർ ഷോറി, സച്ചിൻ ഖേദേക്കർ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‌Story Highlights- vijay sethupathy’s vathi coming song