കമൽ ഹാസ്സന്റെ ജന്മദിനം വിക്രം ടീമിനൊപ്പം ആഘോഷമാക്കി ഫഹദ് ഫാസിൽ

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നുവെന്ന വാർത്തയ്ക്ക് ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിക്രം എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നതെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ, ടീമിനൊപ്പം ചേർന്ന് കമൽ ഹാസന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ഈ വർഷം കമൽ ഹാസന് 67 വയസ്സ് തികയും. സംവിധായകൻ ലോകേഷ് കനകരാജും പ്രധാന അഭിനേതാക്കളിലൊരാളായ ഫഹദ് ഫാസിലും ഉൾപ്പെടെയുള്ള ടീമാണ് ജന്മദിനാഘോഷത്തിന്റെ ഭാഗമായത്.

അതേസമയം,  ‘വിക്രം’ എന്ന സിനിമ ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് . റിപ്പോർട്ടുകൾ അനുസരിച്ച് ലോകേഷ് കനകരാജിന്റെ ‘വിക്രം’ എന്ന ചിത്രത്തിൽ ഒരു യുവ വേഷത്തിൽ 66-കാരനായ കമൽ ഹാസൻ എത്തും. ടീം അതിനായി ഡിജിറ്റൽ ഡി-ഏജിംഗ് സാങ്കേതികവിദ്യ യാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ആദ്യമായാവും ഡി-ഏജിംഗ്‌ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.

കമൽഹാസൻ നായകനാകുന്ന 232–ാം ചിത്രമെന്ന പ്രത്യേകതയും വിക്രത്തിനുണ്ട്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസാണ് വിക്രം നിര്‍മ്മിക്കുന്നത്.

Read More: ആ ചിരി അതുപോലുണ്ടല്ലോ; ശ്രദ്ധനേടി ആലിയ ഭട്ടിന്റെ അപരയുടെ ചിത്രങ്ങൾ

ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത് എന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിയാൻ ഒരുങ്ങുകയാണ് കമൽ ഹാസൻ. ചിത്രത്തിൽ ഫഹദ് ഫാസിലും, വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Story highlights-Vikram team celebrates Kamal Haasan’s birthday