അവശേഷിപ്പുകൾ ബാക്കിയാക്കി മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം പ്രത്യക്ഷമായ നഗരം; പിന്നിൽ ഹൃദയംതൊടുന്നൊരു കഥയും

വർഷങ്ങളോളം സ്വന്തമെന്ന് കരുതി ജീവിക്കുന്ന ഇടം പെട്ടന്നൊരു ദിനം അപ്രത്യക്ഷമായാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ… വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവുമൊക്കെ നേരിട്ട നമ്മൾക്ക് ഏറെ പരിചിതമാണ് ഈ അവസ്ഥ. അത്തരത്തിൽ ജീവിച്ച വീടും വളർന്ന നാടുമെല്ലാം ഉപേക്ഷിച്ച് പോകേണ്ടി വന്നവരാണ് സ്പാനിഷ് ഗ്രാമമായ അസെറെഡോയിലെ ജനങ്ങൾ. 1992 ലാണ് ഒരു റിസർവോയറിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി അസെറെഡോയിലെ ഒരുകൂട്ടം ആളുകൾക്ക് തങ്ങൾക്ക് പ്രിയപ്പെട്ടതെല്ലാം ഉപക്ഷിച്ച് പോകേണ്ടിവന്നത്. പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിൽ ആ ഗ്രാമവും അപ്രതീക്ഷിതമായി. ഇപ്പോഴിതാ മുപ്പത് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും പ്രത്യക്ഷമായിരിക്കുകയാണ് ഈ ഗ്രാമം.

ജലനിരപ്പ് കുത്തനെ താഴ്ന്നതിനെത്തുടർന്നാണ് വർഷങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായ നഗരം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾ വെള്ളത്തിനടിയിൽ കിടന്ന ഗ്രാമത്തിൽ ഇപ്പോഴും പഴയ വീടുകളും കെട്ടിടങ്ങളുമെല്ലാം അവശേഷിക്കുന്നുണ്ട്. മേൽക്കൂരകൾ പൊളിഞ്ഞും ചെളിയും പൊടിയുമൊക്കെയായി ഉപയോഗശൂന്യമായ രീതിയിലാണ് ഇവിടം, എങ്കിലും ഒരുകാലത്ത് പ്രിയപ്പെട്ടതായിരുന്ന സ്ഥലം കാണാനും അതിലൂടെ നടക്കുന്നതിനുമൊക്കെയായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.

Read also: താരാട്ടുപാട്ടുകളുടെ തമ്പുരാൻ; ‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി’, അനിയന്റെ ഓർമകളിൽ ബിച്ചു തിരുമല എഴുതിയ ഗാനം…

1992 ൽ ഒരു പോർച്ചുഗീസ് ജലവൈദ്യുത നിലയം അതിന്റെ ഫ്‌ളഡ് ഗേറ്റുകൾ അടച്ചതോടെ അതിന്റെ പരിസര പ്രദേശത്ത് ഉണ്ടായിരുന്ന ലിമിയ നദിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും കെട്ടിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാവുകയായിരുന്നു. അങ്ങനെ വെള്ളത്തിനടിയിലായതാണ് ഈ ഗ്രാമം. തുടർന്ന് ഈ പ്രദേശം വിട്ട് പോകാൻ നിർബന്ധിതരായതാണ് ഇവിടുത്തുകാർ.

Story highlights; Village found after 30 years