ഇത്ര സിംപിൾ ആയി ആപ്പിൾ ഉടയ്ക്കാമോ; ബൈസെപ് കൊണ്ട് ആപ്പിൾ പൊട്ടിച്ച് റെക്കോർഡ് നേടി യുവതി, കൗതുകം നിറച്ച് വിഡിയോ

ബൈസെപ്‌ കൊണ്ട് വളരെ സിംപിൾ ആയി ആപ്പിൾ ഉടയ്ക്കുന്ന ഒരു യുവതിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒന്നും രണ്ടുമല്ല ഒരു മിനിറ്റിനുള്ളിൽ പത്ത് ആപ്പിളാണ് ഈ യുവതി കൈമുട്ടിനിടയിൽ വെച്ച് അനായാസം പൊട്ടിക്കുന്നത്. കാൻസാസ് സ്വദേശിയായ ലിൻസെ ലിൻഡ്ബെർ​ഗ് എന്ന യുവതിയാണ് ആപ്പിൾ പൊട്ടിച്ച് ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംനേടിയിരിക്കുന്നത്.

കൈമുട്ടിനിടയിൽ വെച്ച് അനായാസം ആപ്പിൾ പൊട്ടിക്കുന്ന യുവതിയുടെ വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഒരു മിനിറ്റിനുള്ളിൽ പരമാവധി ടെലിഫോൺ ഡയറക്ടറികൾ കീറിയ റെക്കോർഡ്‌സും ലിൻസെയ്ക്കുണ്ട്. ആയിരം പേജുകൾ ഉള്ള ഡയറക്ടറിയാണ് ലിൻസെ കൈയുപയോഗിച്ച് അനായാസം വലിച്ചുകീറിയത്.

Read also; ‘തിരനുരയും ചുരുൾമുടിയിൽ…’ ദിഗംബരനായി വേദിയിൽ നിറഞ്ഞാടി അക്ഷിത്; ആസ്വാദക ഹൃദയങ്ങൾ കീഴടക്കി ഒരു പെർഫോമൻസ്

ബൈസെപ്പിനുള്ളിൽ ആപ്പിൾ വെച്ച് അനായാസം ആപ്പിൾ ഉടയ്ക്കുന്ന ലിൻസെയുടെ വിഡിയോ കണ്ടതോടെ നിരവധിപ്പേരാണ് യുവതിയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്.

Read also: ജയ് ഭീമിലെ സെൻഗിണി, യഥാർത്ഥ ജീവിതത്തിലെ പാർവതിയമ്മയ്ക്ക് പത്ത് ലക്ഷം രൂപയുടെ കരുതലുമായി നടൻ സൂര്യ

Story highlights; Woman crushed apples with bicep gets guinness world record