മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിൽ അരങ്ങേറ്റം; ശ്രദ്ധനേടി പ്രേക്ഷകരുടെ ഇഷ്ടതാരത്തിന്റെ കുട്ടിക്കാല ചിത്രം

ചലച്ചിത്രതാരങ്ങളുടെ സിനിമ വിശേഷങ്ങൾക്കപ്പുറം അവരുടെ കുടുംബവിശേഷങ്ങളും ആരാധകരിൽ ആവേശം നിറയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഇഷ്ടതാരം സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ആരാധകരിൽ ആവേശം നിറയ്ക്കുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ നൈല ഉഷ പങ്കുവെച്ച ബാല്യകാല ചിത്രമാണ് ആരാധകരിൽ കൗതുകം നിറയ്ക്കുന്നത്.

കുറഞ്ഞ സിനിമകളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടനടിയായി മാറിയ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറ്. ഇപ്പോഴിതാ താരം പങ്കുവെച്ച കുട്ടിക്കാല ചിത്രമാണ് പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നത്. നൈല ഉഷ പങ്കുവെച്ച ചിത്രത്തിൽ മലയാള മങ്കയായാണ് താരം എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ താരം പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകരും ഇരുകൈകളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

Read also; കുഞ്ഞിന്റെ ദേഹത്തേക്ക് പതിക്കാൻ ഒരുങ്ങിയ ഫ്രിഡ്ജ്, അപകടം ഒഴിവായത് റെസ്റ്ററന്റ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മമ്മൂട്ടിയുടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് നൈല ഉഷ. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെത്തന്നെ പ്രേക്ഷക പ്രീതിനേടിയ താരം പിന്നീട് ഗ്യാങ്ങ്സ്റ്റർ, ഫയർമാൻ, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും അഭിനയിച്ചു. പുണ്യാളൻ അഗർബത്തീസ്, പ്രേതം, ദിവാൻജിമൂല, ലൂസിഫർ തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ. പൊറിഞ്ചു മറിയം ജോസാണ് നൈല ഉഷയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. ചിത്രത്തിൽ മറിയം എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Story highlights; Actress childhood photo goes viral