പുഷ്പയിൽ അല്ലു അർജുന് മലയാളത്തിൽ ശബ്ദം നൽകുന്നത് സംവിധായകൻ ജിസ് ജോയ്

അല്ലു അർജുൻ നായകനായ ‘പുഷ്പ: ദി റൈസ്’ ഡിസംബർ 17 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകളും ഡിസംബർ 17 ന് റിലീസ് ചെയ്യും. അല്ലു അർജുന്റെ ഭാഗങ്ങൾ മലയാളത്തിൽ ഡബ്ബ് ചെയ്യുന്നത് സംവിധായകൻ ജിസ് ജോയ് ആണ്. അല്ലു അർജുന്റെ എല്ലാ മലയാള മൊഴിമാറ്റ ചിത്രങ്ങൾക്കും വേണ്ടി ജിസ് ജോയ് ശബ്ദം നൽകിയിട്ടുണ്ട്. പുഷ്‌പയ്‌ക്കായി ഡബ്ബിംഗ് പൂർത്തിയാക്കിയ വിശേഷം സംവിധായകൻ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനത്തെ കുറിച്ചും ജിസ് ജോയ് കുറിക്കുന്നു. ‘അല്ലു അർജുനായുള്ള പുഷ്പയിലെ ഡബ്ബിംഗ് സെഷൻ പൂർത്തിയായി. അല്ലു ചിത്രത്തിൽ കൊലമാസ്സ് ആണ്. നമ്മുടെ സ്വന്തം ഫഹദ് ഫാസിലിന്റെയും മികച്ച പ്രകടനം കണ്ടതിൽ വളരെ സന്തോഷം. മനോഹരമായ ഗാനങ്ങൾ, നൃത്തം, പോരാട്ടം, ഹാസ്യം… വാണിജ്യ ചേരുവകളുടെ ഒരു തികഞ്ഞ മിശ്രിതം.’- ജിസ് ജോയിയുടെ വാക്കുകൾ.

read More: ‘ഓമനത്തിങ്കൾ കിടാവോ..’ ഈണത്തിൽ പാടി എം ജയചന്ദ്രൻ; ആസ്വദിച്ച് പാട്ടുവേദി

അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിൽ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഗോഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അല്ലു അർജുൻ ചന്ദന കടത്തുകാരന്റെ വേഷത്തിലും ഫഹദ് ഫാസിൽ ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പ്രതിനായകനായുമാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

Story highlights- Jis Joy completes dubbing for Allu Arjun’s ‘Pushpa: The Rise’