ചുവടുകളിൽ വിസ്മയിപ്പിച്ച് പ്രണവും കല്യാണിയും- മനംകവർന്ന് മരക്കാറിലെ ഗാനം

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മോഹൻലാൽ നായകനായ മരക്കാർ, അറബിക്കടലിന്റെ സിംഹം. മരയ്ക്കാർ, നാലാമന്റെ കഥപറഞ്ഞെത്തിയ ചിത്രം പ്രിയദർശനാണ് സംവിധാനം ചെയ്തത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ മനോഹരമായൊരു ഗാനം ഹൃദയങ്ങൾ കീഴടക്കുകയാണ്.

കണ്ണിൽ എന്റെ കണ്ണിൽ എന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആണ്. ഇരുവരുടെയും നൃത്ത വൈഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ചിത്രം, തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാള ഭാഷായിൽ നിന്നും ഒരുങ്ങിയ ഐതിഹാസിക ചരിത്രപരമായ യുദ്ധ ചിത്രമാണ് മരക്കാർ. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.

Read More: ഗൗരിക്കുട്ടിക്ക് ഒരു വയസ്- മകളുടെ പിറന്നാൾ ചിത്രങ്ങളുമായി ഭാമ

മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്.

Story highlights- kannil ente kannil song from marakkar movie