അവസാനമായി ഒരിക്കൽ കൂടി മണി ഹെയ്സ്റ്റ് ടീം ഒന്നിച്ച് പാടി, ‘ബെല്ലാ ചാവോ ഗാനം..’- വിഡിയോ

2017-ൽ സ്പാനിഷ് ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പരയായ “ലാ കാസ ഡി പാപ്പൽ” പുറത്തിറങ്ങിയപ്പോൾ, 15 എപ്പിസോഡുകളുള്ള സ്പാനിഷ് ടെലിവിഷനിലെ മറ്റേതൊരു സീരീസുകളും പോലെ ആയിരിക്കുമെന്നാണ് അതിന്റെ സ്രഷ്‌ടാക്കളും താരങ്ങളും കരുതിയിരുന്നത്. എന്നാൽ വിധി മറ്റൊന്നായിരുന്നു. ആഗോള സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് സീരിസിന്റെ അനന്തസാധ്യത കണ്ടു.

22 എപ്പിസോഡുകളായി പുനഃക്രമീകരിക്കുകയും “മണി ഹെയ്‌സ്റ്റ് ” എന്ന പേരിൽ 2017 ഡിസംബർ 20-ന് ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. അതിനുശേഷം മണി ഹെയ്‌സ്റ്റ് ഒരു പ്രതിഭാസമായി മാറി. ഇപ്പോഴിതാ, ഏറെ കാത്തിരുന്ന അഞ്ചാം സീസൺ രണ്ടാം ഭാഗം ഇറങ്ങിയിരിക്കുകയാണ്. സീരിസ് ഇതോടുകൂടി അവസാനിച്ചിരിക്കുകയുമാണ്.

ഇപ്പോഴിതാ, അവസാനഭാഗത്ത് താരങ്ങളെല്ലാം ചേർന്ന് ഒരിക്കൽ കൂടി ആലപിച്ച ബെല്ലാ ചാവോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ണി ഹെയ്‌സ്‌റ്റിലൂടെ എല്ലാവരും ഏറ്റുപാടിയ ഗാനമാണ് ‘ബെല്ലാ ചാവോ..’. അതിജീവനത്തിന്റെ ഈ സംഗീതം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ നൊമ്പരത്തോടെയാണ് ഈ യാത്രയയപ്പ്.

സീരിസിന്റെ  5 എപ്പിസോഡുകൾ വീതമുള്ള രണ്ടു ഭാഗങ്ങളായാണ് അവസാന ഭാഗം മണി ഹെയ്‌സ്റ്റ് പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യഭാഗം സെപ്റ്റംബർ ഒന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനും റിലീസ് ചെയ്തു. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്.

വളരെ വൈകിയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ വെബ് സീരീസുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മണി ഹെയ്‌സ്റ്റ്. അഞ്ചു ഭാഗങ്ങളിലായി ഇറങ്ങിയ നെറ്ഫ്ലിക്സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്.

Story highlights- money heist gang’s last rendition of Bella Ciao