മകൾക്ക് അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകി മുക്ത- കൺമണിയുടെ ആദ്യ സിനിമയുടെ ലൊക്കേഷൻ വിഡിയോ

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്‌ക്രീനിൽ നിറസാന്നിധ്യമാണ് മുക്ത. സമൂഹമാധ്യമങ്ങളിൽ സജീവമായ മുക്തയുടെ മകൾ കിയാരയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അഭിനയ ലോകത്തേക്കും ചുവടുവയ്ക്കുകയാണ് കൺമണികുട്ടി.

പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയിരിക്കുകയാണ് കൺമണി. സിനിമയിൽ അഭിനയിക്കാൻ പോകുന്ന സന്തോഷമെല്ലാം കണ്മണി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, ലൊക്കേഷനിൽ നിന്നുള്ള വിഡിയോ പങ്കുവയ്ക്കുകയാണ് യുട്യൂബ് ചാനലിലൂടെ കൺമണി. മകൾക്ക് അഭിനയത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകുന്ന മുക്തയെ വിഡിയോയിൽ കാണാം.

ജോസഫിന് ശേഷം പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പത്താം വളവ്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അദിതിയും വേഷമിടുന്നുണ്ട്. അമ്മയ്‌ക്കൊപ്പം രസകരമായ അഭിനയമുഹൂര്തങ്ങൾ സമ്മാനിക്കാറുള്ള കിയാര, അദിതിക്ക് ഒപ്പവും റീലുകളുമായി എത്തിയിരുന്നു.

read More: ‘ലൂസിഫറി’ന്റെ ഓർമയിൽ പൃഥ്വിരാജ്, ‘എമ്പുരാനെ’ അന്വേഷിച്ച് ആരാധകർ

അതേസമയം, ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.

Story highlights- patham valav location video