പ്രണയംപകർന്ന് പ്രഭാസും പൂജ ഹെഗ്ഡെയും- ശ്രദ്ധനേടി ‘രാധേ ശ്യാമി’ലെ ഗാനം

രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ പ്രഭാസും പൂജ ഹെഗ്ഡെയും അഭിനയിച്ച രാധേ ശ്യാം റിലീസിന് തയ്യറെടുക്കുകയാണ്. 2022 ജനുവരി 14നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ മനോഹരമായൊരു പ്രണയ ഗാനം എത്തി. സൂരജ് സന്തോഷ് ആണ് മലയാളത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്.

ഇറ്റലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയകഥയാണ് രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേ ശ്യാം. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read Also: സായ് പല്ലവിയുടെ സഹോദരി പൂജ നായികയായി ‘ചിത്തിരൈ സെവ്വാനം’; ഒപ്പം റിമ കല്ലിങ്കലും- ട്രെയ്‌ലർ

അതേസമയം, പ്രശാന്ത് നീലിന്റെ ‘സലാർ’ എന്ന ചിത്രത്തിൽ ശ്രുതി ഹാസനൊപ്പവും, ഓം റൗത്തിന്റെ ആദിപുരുഷ്, നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ സിനിമകളിലും പ്രഭാസ് വേഷമിടുന്നുണ്ട്.

Story highlights- radhe shyam song