സായ് പല്ലവിയുടെ സഹോദരി പൂജ നായികയായി ‘ചിത്തിരൈ സെവ്വാനം’; ഒപ്പം റിമ കല്ലിങ്കലും- ട്രെയ്‌ലർ

സായി പല്ലവിയുടെ സഹോദരി പൂജ കണ്ണൻ നായികയാകുന്ന ചിത്രമാണ് ചിത്തിരൈ സെവ്വാനം. സിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ കണ്ണന് ഒപ്പം സമുദ്രക്കനി, റിമ കല്ലിങ്കൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. റിമ കല്ലിങ്കൽ ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് റിലീസിന് ഒരുങ്ങുന്ന ചിത്തിരൈ സെവ്വാനം.

ചിത്തിരൈ സെവ്വാനം ഒരു പിതാവിനെയും മകളെയും ചുറ്റിപ്പറ്റിയുള്ള ചിത്രമാണ്. സായ് പല്ലവിയുടെ സഹോദരിയായ പൂജയുടെ അരങ്ങേറ്റം കൂടിയാണിത്. ദേശീയ അവാർഡ് ജേതാവായ നടനും സംവിധായകനുമായ സമുദ്രക്കനിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഡിസംബർ 3 ന് ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം പ്രീമിയർ ചെയ്യും. സംവിധായകൻ AL വിജയ്‌യുടെ തിങ്ക് ബിഗ് സ്റ്റുഡിയോ ആണ് ചിത്രം അവതരിപ്പിക്കുന്നത്. അമൃത സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമ്മിക്കുന്നത്. സംഗീതം സാം സി എസ് ആണ്, വരികൾ എഴുതിയിരിക്കുന്നത് വൈരമുത്തു ആണ്.

read More: പ്രിയപ്പെട്ട ഇച്ചാക്കയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹൻലാൽ

സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ ദക്ഷിണേന്ത്യൻ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ്. സഹോദരിയുടെ ചുവടുകൾ പിന്തുടർന്ന് പൂജ കണ്ണൻ 2018ൽ ഒരു തമിഴ് ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയിരുന്നു. ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഈ സഹോദരിമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Story highlights- Chithirai Sevvanam