ആക്ഷൻ രംഗങ്ങളിൽ വിസ്മയിപ്പിച്ച് സെന്തിൽ കൃഷ്ണ- ‘ഉടുമ്പ്’ ട്രെയ്‌ലർ

ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. നടൻ സെന്തിൽ കൃഷ്ണയാണ് ഉടുമ്പിൽ നായകനായി എത്തുന്നത്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി.

സെന്തിൽ കൃഷ്ണ നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സജിൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളവും തിരുവനന്തപുരവും പ്രധാന ലൊക്കേഷനായ ചിത്രത്തിൽ നവാഗതയായ ആഞ്ചലീന നായികയായി അഭിനയിക്കുന്നു.

തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സെന്തില്‍ കൃഷ്ണ ചിത്രത്തിൽ എത്തുന്നത്. ഉടുമ്പിന്റെ തിരക്കഥാകൃത്തുക്കളായ അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും കണ്ണൻ താമരക്കുളവും ചേർന്ന് ക്വാറി എന്ന പേരിൽ ഒരു ചിത്രം ലോക്ക് ഡൗണിന് മുൻപ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ, വലിയ ജനക്കൂട്ടവും ക്വാറികൾ ഉൾപ്പെടുന്ന സ്ഥലങ്ങളും ഉള്ള ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങേണ്ട ചിത്രമായതുകൊണ്ട് ഉടുമ്പ് എന്ന ചിത്രത്തിലേക്ക് എത്തുകയായിരുന്നു.

read More:‘മന്ത്രമില്ലാതെ, മായകളില്ലാതെ..’- ‘മിന്നൽ മുരളി’യിലെ ഗാനം

രവിചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights- udumb movie trailer