ഭാഷയും ദേശവും കടന്ന് ഓസ്‌ട്രേലിയയിൽ നിന്നും പാട്ടുവേദിയിൽ എത്തിയ ജാനകി ഈശ്വർ, വിഡിയോ

അതിമനോഹരമായ സംഗീതത്തിന് മുൻപിൽ ഭാഷയും ദേശവും ഒരു തടസമില്ലെന്ന് തെളിയിക്കുകയാണ് ഓസ്‌ട്രേലിയയിൽ നിന്നും പാട്ടുവേദിയിലെത്തിയ ഗായിക ജാനകി ഈശ്വർ. ഓസ്‌ട്രേലിയൻ മ്യൂസിക് റിയാലിറ്റി ഷോ ആയ ദി വോയ്‌സ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയാണ് ജാനകി. മലയാളിയായ ജാനകി സ്വന്തമായി കോമ്പോസിഷൻ ചെയ്ത പാട്ടുമായാണ് കുരുന്നുകളുടെ പാട്ട് വേദിയിൽ എത്തിയത്. മനോഹരമായ ശബ്ദത്തിനൊപ്പം വ്യത്യസ്തമായ ആലാപനം കൊണ്ടും പാട്ട് വേദിയെ കൂടുതൽ അനുഗ്രഹീതമാക്കി ഈ ഗായിക.

പാട്ടിനെ സ്നേഹിക്കുന്നവർ മുഴുവൻ ഏറ്റെടുത്തതാണ് കുരുന്ന് ഗായകപ്രതിഭകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ റിയാലിറ്റി ഷോയെ. ഇതിനോടകം നിരവധി ഗായകരെ പരിചയപ്പെടുത്തിയ വേദിയിലെ കുരുന്ന് ഗായകർക്കും നിരവധിയുണ്ട് ആരാധകർ. പാട്ടിനൊപ്പം കളിയും ചിരിയും കുട്ടിവർത്തമാനങ്ങളും നിറയുന്ന ടോപ് സിംഗർ വേദിയിലെ ഓരോ പെർഫോമൻസിനായും കാത്തിരിക്കാറുണ്ട് പ്രേക്ഷകർ.

Read also:തടാകക്കരയിൽ പ്രത്യക്ഷപ്പെട്ട മൺ ശില്പങ്ങൾ, പിന്നിൽ…

കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുട്ടികുറുമ്പുകളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ട് കൂട്ടിൽ സംഗീതലോകത്തെ നിരവധി ഗായകരും സിനിമാതാരങ്ങളുമടക്കം എത്താറുണ്ട്.

Read also:ആയിരക്കണക്കിന് പക്ഷികൾക്കായി 20 ലക്ഷം രൂപയുടെ സ്നേഹത്തണൽ ഒരുക്കി ഒരാൾ, പിന്നിൽ സ്നേഹം നിറഞ്ഞൊരു കാരണവും…

Story highlights:Australian singer janaki with top singers