അമിതഭാരത്തിനും വരണ്ട ചർമ്മത്തിനും വരെ ഗുണപ്രദമാകുന്ന ചെമ്പരത്തി

ശാരീരികമായി മാത്രമല്ല ചിലരെ മാനസികമായും തളര്‍ത്താറുണ്ട് അമിതമായ ശരീരഭാരം. അമിതവണ്ണത്തിന് പരിഹാരം തേടി പലയിടങ്ങളിലും അലയുന്നവരാണ് മിക്കവരും. അത്തരക്കാര്‍ക്ക് ഇനി ചായ കുടിച്ചും അമിതവണ്ണത്തെ ഒരു പരിധി വരെ ചെറുക്കാം.

ചിലതരം ചായകള്‍ ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴിപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും. അതിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെമ്പരത്തി ചായ. രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഈ ചായ. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നതോടെ രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും.

ദിവസവും രാവിലെ വ്യായാമം കഴിഞ്ഞ ശേഷം ഒരു ​ഗ്ലാസ് ചെമ്പരത്തി ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുമെന്ന് ‘പബ്മെഡ് സെൻട്രൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്. അതിന് പുറമെ സൗന്ദര്യത്തിനും ബെസ്റ്റാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പൂവിനും ഇലകൾക്കും ധാരാളം പോഷക​ഗുണങ്ങളുണ്ട്.

Read also: പ്രണവ് ചിത്രത്തിന് വേണ്ടി പാട്ട് പാടുന്ന പൃഥ്വിരാജ്; വിഡിയോ പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ

ചെമ്പരത്തിയുടെ ഇലയും പൂവും മുടിയുടെ സംരക്ഷണത്തിനായി എണ്ണ കാച്ചാനും ഷാമ്പുവിന് പകരം താളിയായും ഉപയോഗിക്കാറുണ്ട്. എന്നാൽ ചെമ്പരത്തിപ്പൂവിലെ എണ്ണമയം വളരെ നല്ലൊരു ഫലമാണ് വരണ്ട ചർമ്മത്തിന് സമ്മാനിക്കുക. ചെമ്പരത്തിപ്പൂവ് ഇടിച്ചുപിഴിഞ്ഞതും, തേനും, പഞ്ചസാരയും ചേർത്ത് ശരീരത്ത് തേച്ചാൽ നഷ്‌ടമായ എണ്ണമയം തിരികെ ലഭിക്കും. ചെമ്പരത്തിപ്പൂവിലെ ആന്റി ഓക്‌സിഡന്റുകൾ മുഖത്തെ ചുളിവ് മാറാൻ സഹായിക്കും. മുൾട്ടാണി മിട്ടിക്കൊപ്പം ചേർത്ത് ചെമ്പരത്തിപ്പൂവ് തേക്കുന്നത് പ്രയോജനപ്രദമാണ്.

Story highlights: hibiscus for health and skin