സംസ്ഥാനത്ത് 76 ഒമിക്രോൺ കേസുകൾ; 400 കടന്ന് ആകെ കേസുകൾ

കൊവിഡിനൊപ്പം റിപ്പോർട്ട് ചെയ്യുന്ന ഒമിക്രോൺ കേസുകളും രാജ്യത്ത് ആശങ്ക പരത്തുന്നുണ്ട്. കേരളത്തിൽ പുതുതായി 76 ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 421 ആയി. ഇതിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 43 പേർക്കാണ്. അതേസമയം തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഒരാൾ അയൽസംസ്ഥാനത്ത് നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Story highlights; omicron in kerala