വഴിയോരത്ത് കടല വിൽക്കുന്ന ക്രിക്കറ്റ് താരം; വിഡിയോ ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ് കടല വിൽക്കുന്ന ഒരു യുവാവിന്റെ വിഡിയോ. ദൃശ്യങ്ങളിൽ കാണുന്ന ആളെ ഒന്നുകൂടെയൊന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ ഈ മുഖം എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്നായി പലരും. പ്രത്യേകിച്ച് ക്രിക്കറ്റ് പ്രേമികൾക്ക് വളരെ പരിചിതമാണ് ഈ മുഖം. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം വഹാബ് റിയാസാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന ഈ താരം. വഹാബിന്റെ സോഷ്യൽ മീഡിയ പേജിലൂടെ താരം തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും.

അതേസമയം വിഡിയോ പങ്കുവെച്ച താരം കടല വിൽപ്പനയിൽ ഏർപ്പെട്ടപ്പോൾ തന്റെ കുട്ടിക്കാലമാണ് തനിക്ക് ഓർമ വരുന്നതെന്നും കുറിച്ചു. രസകരമായ അടിക്കുറുപ്പോടെ വഹാബ് പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് കായികലോകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ

വഹാബ് 2020 ഡിംസബറിലാണ് പാക്കിസ്ഥാൻ പേസർ വഹാബ് അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. അതേസമയം പാക്കിസ്ഥാനായി 27 ടെസ്റ്റും 91 ഏകദിനവും 36 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണു വഹാബ് റിയാസ്.

Story highlights; video of cricket player selling chana on streets